ഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു ജി.എസ്.ടി സംബന്ധിച്ച് കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി വ്യക്തമാക്കി.
ജി.എസ്.ടി അടക്കമുള്ള സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ കോണ്‍ഗ്രസിന്റെ സഹകരണം തേടി. എല്ലാ പാര്‍ട്ടികള്‍ക്കും സമ്മതമാണെങ്കില്‍ ബജറ്റ് സെഷന്‍ നേരത്തേയാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് വെങ്കയ്യ നാഡിയു വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്താനുള്ള അവകാശം, ജി.എസ്.ടി പരിധി തുടങ്ങിയ കാര്യങ്ങളിലാണ് കോണ്‍ഗ്രസിന് അഭിപ്രായ വ്യത്യാസമുള്ളത്.
നാഷണല്‍ ഹെറാള്‍ കേസും ഡി.ഡി.സി.എ അഴിമതിയുമുള്‍പ്പടെ പാര്‍ലമെന്റ് നടപടികള്‍ ബഹളത്തില്‍ മുങ്ങിയതിനാല്‍ ശീതകാല സമ്മേളനത്തിലും ജി.എസ്.ടി രാജ്യസഭയില്‍ കൊണ്ടുവരാനായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കുന്നതില്‍ ജി.എസ്.ടി ബില്‍ നിര്‍ണായകമാണ്. ബജറ്റ് സെഷനില്‍ കോണ്‍ഗ്രസിന്റെ സഹകരണത്തോടെ ജി.എസ്.ടി അടക്കമുള്ള ബില്ലുകള്‍ പാസാക്കാമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍.
Discussion about this post