ബെംഗളൂരു: അഫ്ഘാനിസ്താന്റെ സമാനതകളില്ലാത്ത പോരാട്ട വീര്യം കൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ ഒടുവിൽ ഇന്ത്യക്ക് ആവേശകരമായ ജയം. നായകൻ രോഹിത് ശർമ്മ നേടുംതൂണായി മുന്നിൽ നിന്നും നയിച്ച മത്സരത്തിൽ ഒടുവിൽ യുവ സ്പിന്നറായ രവി ബിഷ്‌ണോയിയുടെ നെഞ്ചുറപ്പിന്റെ ബലത്തിലാണ് രണ്ടാം സൂപ്പർ ഓവറിൽ അഫ്‌ഗാനിസ്ഥാനിൽ നിന്നും ഇന്ത്യ വിജയം തട്ടിയെടുത്തത്
ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ 4 വിക്കറ്റുകൾ വെറും 22 റൺസിന് നഷ്ടമായിരുന്നു, എന്നാൽ അവിടെ നിന്നും ഒത്തുചേർന്ന രോഹിത് ശർമ്മ റിങ്കു സിംഗ് സഖ്യം കൂടുതൽ പരിക്കുകളില്ലാതെ ഇന്ത്യയെ 212 ന് നാല് എന്ന ശക്തമായ സ്കോറിലേക്കെത്തിക്കുകയായിരിന്നു. ഇരുവരും റെക്കോർഡ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ പുറത്താവാതെ 190 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന ഓവറില്‍ കരീം ജനാത്തിനെ അഞ്ച് സിക്സും ഒരു ഫോറും സഹിതം 36 റണ്‍സടിച്ച് ഇന്നിംഗ്‌സ് ഫിനിഷ് ചെയ്യുകയായിരുന്നു. രോഹിത് ശര്‍മ്മ 69 പന്തില്‍ 121 ഉം, റിങ്കു സിംഗ് 39 പന്തില്‍ 69ഉം റണ്‍സുമായി പുറത്താവാതെ നിന്നു. യശസ്വി ജയ്സ്വാള്‍ (4), ശിവം ദുബെ (1) എന്നീ സ്കോറില്‍ മടങ്ങിയപ്പോള്‍ വിരാട് കോലിയും സഞ്ജു സാംസണും ഗോള്‍ഡന്‍ ഡക്കായി
അനായാസ വിജയം തേടി ബൗളിങ്ങിനിറങ്ങിയ ഇന്ത്യക്ക് മുന്നിൽ അസാമാന്യമായ പോരാട്ടവീര്യം തന്നെയാണ് അഫ്ഘാനിസ്ഥാൻ പുറത്തെടുത്തത്. ഇന്ത്യയുടെ 212 എന്ന സ്‌കോറിൽ സമാസമം വന്ന അഫ്ഘാൻ ഒടുവിൽ ആദ്യ സൂപ്പർ ഓവറിലും ഇന്ത്യയെ സമനിലയിൽ തളച്ചു. തുടർന്ന് വന്ന രണ്ടാം സൂപ്പർ ഓവറിലും ഇന്ത്യയെ വെറും 11 റൺസിന് പുറത്താക്കിയതോടെ ചരിത്ര വിജയത്തിന് തൊട്ടടുത്തുവരെ അഫ്ഘാൻ ടീമിന് എത്താനായി
എന്നാൽ തന്ത്രപരമായ നീക്കത്തിലൂടെ രവി ബിഷ്‌ണോയിയെ ബൗളിംഗ് ഏല്പിച്ച രോഹിത് ശർമയുടെ തീരുമാനത്തെ ന്യായീകരിച്ചു കൊണ്ട് വെറും ഒരു റൺ എടുക്കുന്നതിനിടെ അഫ്ഘാനിസ്ഥാൻ ഓൾ ഔട്ട് ആവുകയായിരുന്നു
Discussion about this post