ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് ശർക്കര അയച്ച് യുപിയിലെ സാമൂഹിക പ്രവർത്തകൻ. മുസാഫർനഗർ സ്വദേശിയായ സത്യപ്രകാശ് രേഷുവാണ് പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള ചടങ്ങുകൾക്കായി ശർക്കര അയച്ചത്. ക്ഷേത്രത്തിലേക്ക് കൂടുതൽ ശർക്കര ഇനിയും അയക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആയിരം കിലോ ശർക്കരയാണ് കഴിഞ്ഞ ദിവസം സത്യപ്രകാശ് ക്ഷേത്രത്തിലേക്ക് അയച്ചത്. പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള പ്രസാദവും നിവേദ്യവും തയ്യാറാക്കുന്നതിന് വേണ്ടിയാണ് ഇത്. അടുത്ത ദിവസം 1,000 കിലോ ശർക്കര കൂടി അദ്ദേഹം അയക്കും. ഇതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്.
ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട വിശേഷങ്ങൾ ഉണ്ടാകുമ്പോൾ ശർക്കര അയച്ചുകൊടുക്കുന്നത് തങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്ന് സത്യപ്രകാശ് പറഞ്ഞു. ക്ഷേത്രങ്ങളിൽ പ്രസാദം തയ്യാറാക്കാനായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട വസ്തുവാണ് ശർക്കര. അതിനാലാണ് ശർക്കര തന്നെ നൽകുന്നത്. ഇതിന് പുറമേ നെയ്യ്, ചായ, പാൽ എന്നിവയിൽ ശർക്കര ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യയിൽ തന്നെ ഏറ്റവും വലിയ ശർക്കര വിപണി മുസാഫർനഗറിലാണ്. അടുത്ത ദിവസം കൂടുതൽ ശർക്കര അയോദ്ധ്യയിലേക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post