ശിവസാഗർ (ആസാം): രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ആസാമിലേക്ക് കടക്കുമ്പോൾ, തന്നെ പീഡിപ്പിച്ച കോൺഗ്രസ് നേതാവിൽ നിന്നും തനിക്കും ന്യായം വേണം എന്ന ആവശ്യവുമായി പ്രതിഷേധം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ് ആസാമിന്റെ മുൻ അധ്യക്ഷ.
അടുത്ത കാലം വരെ അസമിലെ യൂത്ത് കോൺഗ്രസിന്റെ അദ്ധ്യക്ഷ ആയിരുന്ന അംഗിതയെ കഴിഞ്ഞ വർഷം ഈ കാരണത്താൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഭാരത് ജോഡോ ന്യായ് യാത്രയുമായി മുന്നോട്ട് പോകുന്ന രാഹുൽ ഗാന്ധിയോട് തനിക്കും ന്യായം വേണമെന്ന നിവേദനം നൽകുമെന്നും നീതി തേടുമെന്നും അംഗിത ദത്ത പറഞ്ഞു
കഴിഞ്ഞ 10 മാസമായി എന്നെ പുറത്താക്കിയിരിക്കുകയാണ്. ആ സമയത്ത് ഞാൻ നീതി തേടി അലയുകയായിരുന്നു , പക്ഷേ എന്നെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ 10 മാസമായി ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല. ഞാൻ കോൺഗ്രസിലായിരുന്നില്ലെങ്കിലും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് ഞാൻ പ്രവർത്തിച്ചത്. ഇപ്പോൾ ജനങ്ങൾ എന്റെയൊപ്പമുണ്ട്, ഞങ്ങൾ നീതിക്ക് വേണ്ടി ആവശ്യപ്പെടും. രാഹുൽ ഗാന്ധി ആസാമിലെത്തുമ്പോൾ എനിക്കും ന്യായം വേണമെന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടും. അവർ പറഞ്ഞു
ദേശീയ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബി വി ശ്രീനിവാസിനെതിരെ ലൈംഗീകാരോപണ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് ആസാം യൂത്ത് കോൺഗ്രസ് അധ്യക്ഷയായ അംഗിത ദത്തയെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്ന പേരിൽ ആറു വർഷത്തേക്ക് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാർട്ടി സസ്‌പെൻഡ് ചെയ്തത്









Discussion about this post