കൊല്‍ക്കത്ത: വര്‍ഗീയ സംഘര്‍ഷം ഉണ്ടായ പശ്ചിമ ബംഗാളിലെ മാല്‍ഡ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് സന്ദര്‍ശിക്കും. ഈ മാസം 18 ന് സന്ദര്‍ശിക്കുമെന്നാണ് സൂചന. വര്‍ഗീയ കലാപത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ഉടലെടുത്ത സംഘര്‍ഷത്തില്‍ കലാപകാരികള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും തീയിടുകയും ചെയ്തു. അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തില്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് മാള്‍ഡയില്‍ സംഘര്‍ഷം ഉടലെടുത്തത്.
പ്രസ്താവനയ്‌ക്കെതിരെ മാള്‍ഡയില്‍ മുസ്‌ലിംകള്‍ സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. നിരവധി വാഹനങ്ങളും കലാപത്തില്‍ നശിപ്പിക്കപ്പെട്ടു. സംഭവത്തില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥക്കു അയവു വന്നിട്ടുണ്ടെങ്കിലും നിരോധനാജ്ഞ തുടരുകയാണ്. അക്രമികളെ തൃണമൂല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
Discussion about this post