കശ്മീർ: 1990-ൽ നാല് ഐഎഎഫ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ യാസീൻ മാലിക് ആണ് പ്രധാന ഷൂട്ടർ എന്ന് തിരിച്ചറിഞ്ഞ് നിർണായക ദൃക്‌സാക്ഷിയായ ഇന്ത്യൻ എയർഫോഴ്‌സിലെ (ഐഎഎഫ്) വിരമിച്ച ഉദ്യോഗസ്ഥൻ. ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള റാവൽപോറയിൽ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ജമ്മുവിലെ പ്രത്യേക ടാഡ കോടതിക്ക് മുമ്പാകെയാണ് അദ്ദേഹം തന്റെ മൊഴി കൊടുത്തത്
“1990 ജനുവരി 25 ന് ഐഎഎഫ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ പ്രധാന പങ്കു വഹിച്ചയാളാണ് ജെകെഎൽഎഫ് മേധാവി യാ സിൻ മാലിക്കെന്ന് കേസിലെ ദൃക്‌സാക്ഷിയായ വിരമിച്ച ഐഎഎഫ് ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞു” സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ മോണിക്ക കോഹ്‌ലി വ്യക്തമാക്കി. ആ സമയത്ത് സർവീസിൽ ഉണ്ടായിരുന്ന ഇപ്പോൾ വിരമിച്ച ഉദ്യോഗസ്ഥനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് വെടിയുണ്ടകളാണ് അദ്ദേഹത്തിന് ഏറ്റു വാങ്ങേണ്ടി വന്നത്
യാസീൻ ,മാലിക്കാണ് പ്രധാന ഷൂട്ടർ എന്ന് മുൻ വ്യോമസേനാ ഓഫീസർ കോടതിമുറിയിൽ ചൂണ്ടി കാണിക്കുകയായിരുന്നു .തീവ്രവാദ ഫണ്ടിംഗ് കേസിൽ 2019 മുതൽ തടവിൽ കഴിയുന്ന മാലിക് ഡൽഹിയിലെ തിഹാർ ജയിലിൽ നിന്നും വീഡിയോ കോൺഫെറൻസിലൂടെയാണ് കോടതി നടപടികളിൽ പങ്കെടുത്തത്. നേരത്തെ യാസീൻ മാലിക് ഒരു അപകടകാരിയായ തീവ്രവാദി ആയത് കൊണ്ട്, വീഡിയോ കോൺഫറൻസിലൂടെ കോടതി നടപടികൾ നടത്താൻ തീഹാർ ജയിൽ അധികൃതർ അപേക്ഷിക്കുകയും കോടതി അത് അനുവദിക്കുകയും ചെയ്തിരുന്നു.
സംഭവം നടക്കുമ്പോൾ ഞങ്ങളെല്ലാം റോഡരികിൽ നിൽക്കുകയായിരുന്നുവെന്നും, പൊടുന്നനെ യാസീൻ മാലിക് തന്റെ വസ്ത്രം ഉയർത്തി മെഷീൻ ഗൺ ഉപയോഗിച്ച് തുരു തുരാ വെടിവെക്കുകയും ആയിരുന്നുവെന്ന് അപ്പോൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി
പ്രോസിക്യൂഷനെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന സംഭവവികാസവും വലിയ നേട്ടവുമാണെന്നും മോണിക്ക കോലി കൂട്ടിച്ചേർത്തു









Discussion about this post