ചെന്നൈ : സ്വത്തു തട്ടിയെടുത്ത് എന്ന കേസിൽ നടി അമല പോളിന്റെ മുൻ പങ്കാളി ഭവ്നീന്ദർ സിംഗിന്റെ ജാമ്യം റദ്ദാക്കി. അമലാപോൾ സമർപ്പിച്ച ഹർജിയെ തുടർന്ന് മദ്രാസ് ഹൈക്കോടതി ആണ് ജാമ്യം റദ്ദാക്കിയത്. ഒരാഴ്ചക്കുള്ളിൽ ഭവ്നീന്ദർ അന്വേഷണ ഏജൻസിക്ക് മുമ്പിൽ കീഴടങ്ങണമെന്നും മദ്രാസ് കോടതി അറിയിച്ചിട്ടുണ്ട്.
2017 ൽ ഭവ്നീന്ദറുമായി പ്രണയത്തിൽ ആയിരിക്കെ അടുപ്പം മുതൽ എടുത്ത് ഇയാളും കുടുംബവും തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് കാണിച്ച് അമല പോൾ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ആദ്യ ഭർത്താവ് തമിഴ് സംവിധായകൻ എ എൽ വിജയുമായി വേർപിരിഞ്ഞ ശേഷമാണ് അമല പോൾ ഭവ്നീന്ദർ സിംഗുമായി പ്രണയത്തിൽ ആകുന്നത്.
ലിവിങ് ടുഗതറിൽ ആയിരിക്കേ ഭവ്നീന്ദറും കുടുംബവും പണം തട്ടിയെടുക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് അമല പോളിന്റെ ആരോപണം. അമലയുടെ പരാതിയെ തുടർന്ന് തമിഴ്നാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിഴുപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയിരുന്നു. ഇതിനെതിരായി അമലാപോൾ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് ഇപ്പോൾ ഭവ്നീന്ദർ സിംഗിന്റെ ജാമ്യം റദ്ദാക്കിയിരിക്കുന്നത്.
Discussion about this post