കൊൽക്കത്ത : പശ്ചിമ ബംഗാളിൽ എസ്‌ഐആർ നടപടിക്രമങ്ങൾക്ക് കീഴിലുള്ള വാദം കേൾക്കലുകൾ അവസാനിച്ചു. ഫെബ്രുവരി 28 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ 27 ന് ആരംഭിച്ച ഹിയറിംഗുകൾ. ആണ് പൂർത്തിയായിരിക്കുന്നത്. ഏകദേശം 58 ലക്ഷം പേരുകൾ ആണ് ഡിസംബറിൽ പുറത്തിറക്കിയ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നത്.
സംസ്ഥാനത്തുടനീളമുള്ള സ്കൂളുകൾ, ക്ലബ് റൂമുകൾ, അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന ക്യാമ്പുകളിൽ വച്ചായിരുന്നു വാദം കേൾക്കലുകൾ നടന്നത്. വിശദ പരിശോധനക്ക് ശേഷം അർഹരായവരുടെ ഒഴിവാക്കലുകളും, മുൻ പട്ടികയിൽ സംഭവിച്ചിരുന്ന അക്ഷരത്തെറ്റുകളും പരിഹരിച്ചു. അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ പക്കൽ തീർപ്പാക്കാത്ത ഏതെങ്കിലും ഡാറ്റ ഉണ്ടെങ്കിൽ തിങ്കളാഴ്ചയ്ക്കകം അപ്‌ലോഡ് ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.








