കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻറെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാ ലോജിക് ഗുരുതരമായ സാമ്പത്തിക തട്ടിപ് നടത്തിയെന്ന ബാംഗ്ലൂർ റെജിസ്ട്രർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്ക് മുന്നേ പുറത്ത് വന്നിരുന്നു. വീണാ വിജയൻറെ കമ്പനിക്കെതിരെ ഇ ഡി അല്ലെങ്കിൽ സി ബി ഐ റിപ്പോർട്ട് ശുപാർശ ചെയ്തു കൊണ്ടായിരുന്നു അത്. വീണാ വിജയൻറെ കമ്പനി ബാംഗ്ലൂരിൽ രജിസ്റ്റർ ചെയ്തത് കൊണ്ടായിരുന്നു ബാംഗ്ലൂർ ആർ ഓ സി ഇടപെട്ടത്. എന്നാൽ ബാംഗ്ലൂർ ആർ ഓ സി മാത്രമല്ല, കേരളാ ആർ ഓ സി കൂടെ പ്രസ്തുത കേസിൽ പ്രസക്തമായ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട് എന്ന് വ്യക്തമാവുകയാണ് ഇപ്പോൾ
വീണയുടെ സ്വകാര്യ അക്കൗണ്ടിൽ 55 ലക്ഷം എങ്ങനെയെത്തി എന്ന ചോദ്യം ബാംഗ്ലൂർ ആർ ഓ സി ചോദിക്കുമ്പോൾ എക്സാലോജിക് മുഖ്യമന്ത്രിയുടെ മകളുടെ ഷെൽ കമ്പനിയാണോ എന്ന് പരിശോധിക്കണമെന്നാണ് എറണാകുളം ആർഒസി റിപ്പോര്‍ട്ടില്‍ പറയുന്നത് . എക്സാലോജികും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകൾ വിശദമായി പരിശോധിക്കണം എന്നും എറണാകുളം ആർ ഓ സി വ്യക്തമാക്കുന്നു . കെ എം ആർ എല്ലിൽ ഓഹരിയുള്ള കെഎസ്ഐഡിസിയുടെ കണക്ക് പുസ്തകങ്ങൾ പരിശോധിക്കണമെന്നും എറണാകുളം ആർഒസി ചൂണ്ടിക്കാണിക്കുന്നുണ്ട്
സ്വന്തമായി സ്വത്തോ സമ്പത്തോ ഇല്ലാത്ത. നികുതി വെട്ടിപ്പിനും മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും മാത്രം ഉണ്ടാക്കുന്ന പേരിനു മാത്രമുള്ള കമ്പനികളാണ് ഷെൽ കമ്പനികൾ. കടലാസ്സിൽ മാത്രം പ്രവർത്തിക്കുന്ന ഇവയ്ക്ക് യഥാർത്ഥ ലോകത്ത് ഒരു പ്രവർത്തനങ്ങളും ഉണ്ടായിരിക്കില്ല
Discussion about this post