മാലി: ഇന്ത്യയുമായുള്ള സംഘർഷം തുടരുന്നതിനിടെ കനത്ത നഷ്ടം ഏറ്റു വാങ്ങാൻ തയ്യാറെടുത്ത് മാലിദ്വീപ് ടൂറിസം വ്യവസായം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മോശം പരാമർശത്തെ തുടർന്നാണ് മാലിദ്വീപിൽ വിനോദ സഞ്ചാരത്തിന് പോകാൻ തയ്യാറെടുത്തു നിന്നിരുന്ന അനവധി പേർ ടിക്കറ്റ് ക്യാൻസൽ ചെയ്തത്. ഇതേ തുടർന്നുള്ള നഷ്ടം വളരെ വലുതായിരിക്കുമെന്നും അടുത്ത ഒരു മാസം കൊണ്ട് തന്നെ ഏതാണ്ട് 50 മില്യൺ ഡോളറോളം നഷ്ടം മാലിദ്വീപിലെ ഹോട്ടൽ വ്യവസായത്തിന് വരുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് മാലിദ്വീപിലെയും തായ്‌ലൻഡിലെയും ആഡംബര റിസോർട്ടായ ഫുഷി, ജാനി, അക്വാ എന്നിവ ഉൾപ്പെടുന്ന സോനേവയുടെ സ്ഥാപകനും സിഇഒയുമായ ബ്രിടീഷ് വ്യവസായി സോനു ശിവദാസനി
മോദിയെ കുറിച്ചുള്ള പരാമർശങ്ങൾ ഇന്ത്യൻ വിനോദ സഞ്ചാരികളുടെ വരവിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാലിദ്വീപിൽ 180 ഹോട്ടലുകളുണ്ട്, പലതിലും ഇന്ത്യയാണ് പ്രധാന വിപണി. ഇന്ത്യൻ ടൂറിസ്റ്റുകളുടെ പേരിൽ വരും മാസങ്ങളിൽ മാലിദ്വീപിന് ഏകദേശം 25-50 മില്യൺ ഡോളറോ അതിൽ കൂടുതലോ നഷ്ടമുണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത് . ഹോട്ടലുടമകളെയും, അതിലും പ്രധാനമായി, ഈ ഹോട്ടലുകളിലെ ജീവനക്കാരെയും ഇത് തീർച്ചയായും ബാധിക്കും. ജീവനക്കാർ ഏതാണ്ട് മുഴുവനായും മാലിദ്വീപ് നിവാസികളാണ്. ഈ റദ്ദാക്കൽ തുടരുകയാണെങ്കിൽ, മാലിദ്വീപ് ഹോട്ടൽ വ്യവസായത്തിലെ പൂർണ്ണമായും മാലിദ്വീപ് നിവാസികളായ ജീവനക്കാർക്കുള്ള സർവീസ് ചാർജ് നഷ്ടം, 2.5-5.5 മില്യൺ ഡോളർ വരും
മാലിദ്വീപ് ടൂറിസം മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023-ൽ രാജ്യത്തെ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയത് ഇന്ത്യയിൽ നിന്നായിരുന്നു 209,198 പേർ ഇന്ത്യയിൽ നിന്നാണ്, 209,146 പേർ എത്തിയ റഷ്യ രണ്ടാം സ്ഥാനത്താണ്. 187,118 പേർ എത്തിയ ചൈന മൂന്നാം സ്ഥാനത്താണ്. 2022-ലും , 2,40,000 വിനോദ സഞ്ചാരികളോടെ ഇന്ത്യ തന്നെയായിരുന്നു ഒന്നാമത്. അതായത് മാലിദ്വീപ് വിപണി നേരിടാൻ പോകുന്നത് അതി ഭീമമായ നഷ്ടമായിരിക്കും എന്ന് നിസംശയം പറയാം.
ചൈനയോട് കൂടുതൽ സഞ്ചാരികളെ മാലിദ്വീപിലേക്ക് അയക്കാൻ അവരുടെ പ്രസിഡന്റ് മുയ്‌സു ആവശ്യപെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ ഒഴിഞ്ഞു പോകുന്നതിന്റെ നഷ്ടം നികത്താൻ വലിയ സംഖ്യ തന്നെ വേണ്ടി വരും. അത്തരത്തിലൊരു സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അത് മാലിദ്വീപിലെ പൂർണ്ണ ചൈനീസ് അടിമത്തത്തിലേക്കായിരിക്കും നയിക്കുക എന്നത് ഉറപ്പാണ്
Discussion about this post