അയോദ്ധ്യ: നൂറ്റാണ്ടുകളായി ഒരു രാജ്യവും അവിടത്തെ കോടി കണക്കിന് ജനങ്ങളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അസുലഭ മുഹൂർത്തം നാളെ. ദൈവ ചൈതന്യത്തോടെ ശ്രീരാമ ചന്ദ്ര പ്രഭു കണ്ണുകൾ തുറന്ന് തന്റെ പ്രജകളെ നോക്കുന്ന കണ്ണെഴുതൽ ചടങ്ങ് നാളെ നടക്കും
പ്രാണപ്രതിഷ്ഠയുടെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായാണ് ഇത് കരുതപ്പെടുന്നത്. അതിന്റെ മുന്നൊരുക്കങ്ങൾക്കായി ശ്രീകോവിൽ ഇന്നലെ സരയൂ നദീ ജലം കൊണ്ട് ശുദ്ധീകരിക്കുകയും പ്രേത്യേക പൂജകൾ നടത്തുകയും ശ്രീരാമ വിഹ്രഹത്തിൽ പുഷ്പമാലകൾ ചാർത്തുകയും ചെയ്തു. കൂടാതെ ശ്രീ കോവിലിലും ക്ഷേത്ര കവാടങ്ങളിലും അടക്കം പുഷ്പങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്
അതെ സമയം കനത്ത സുരക്ഷയാണ് അയോധ്യയിൽ ക്രമീകരിച്ചിരിക്കുന്നത്. യു പി പോലീസ്, യു പി സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്‌സിലെ നൂറോളം കമാൻഡോകൾ, സി ആർ പി എഫ് എന്നിവരെ കൂടാതെ സുരക്ഷാ ചുമതലകൾക്കായി റാപിഡ് ആക്ഷൻ ഫോഴ്‌സും രംഗത്തുണ്ട്
ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ അനുഷ്ഠാനത്തിന്റെ എല്ലാ നടപടികളും മേൽനോട്ടം വഹിക്കുകയും ഏകോപിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നത് ഗണേശ്വർ ശാസ്ത്രി ദ്രാവിഡ് ആയിരിക്കും അതെ സമയം പ്രധാന ആചാര്യന്റെ ഉത്തരവാദിത്വം കാശിയിലെ ലക്ഷ്മി കാന്ത് ദീക്ഷിത് ഏറ്റെടുക്കും. ഉച്ചയ്ക്ക് 12:30 മുതൽ 01:00 വരെയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങും രാം ലല്ലയുടെ പ്രതിഷ്ഠയും നടക്കുന്നത്.








