അയോദ്ധ്യ: 2.7 ഏക്കർ സ്ഥലത്ത് സ്ഥിതി 161 അടി ഉയരവും 235 അടി വീതിയും 360 അടി നീളവുമുള്ള അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഒരു തുണ്ട് ഇരുമ്പൊ, ഉരുക്കൊ ഉപയോഗിച്ചിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം ഉണ്ടാകും, എന്നാൽ വിശ്വസിച്ചേ പറ്റൂ. വെറും ഒരു കെട്ടിടമില്ല ഇന്ത്യൻ വാസ്തുവിദ്യയുടെ പൗരാണിക മഹത്വത്തിന്റെ ഒരു മകുടോദാഹരണമാണ് അയോദ്ധ്യയിലെ രാമക്ഷേത്രം എന്ന് പറയുമ്പോൾ അതൊരു അതി ഭാവുകത്വമോ ആശ്ചര്യമോ അല്ല, മറിച്ച് ഒരു വസ്തുത മാത്രം
അയോധ്യയിലെ മഹത്തായ രാമക്ഷേത്രം, ഇന്ത്യൻ പരമ്പരാഗത പൈതൃകത്തിന്റെ ചിന്തയിൽ നിന്നുരുത്തിരിഞ്ഞതും ശാസ്ത്രീയമായി നടപ്പിലാക്കിയതും കാലങ്ങളോളം ഭക്ത ജനങ്ങളെ അതിശയിപ്പിക്കാനും പോന്ന ഒരു നിർമ്മിതിയാണ്. പ്രശസ്ത വാസ്തുശില്പിയായ ചന്ദ്രകാന്ത് ബി സോംപുര തന്റെ മകൻ ആഷിഷിന്റെ സഹായത്തോടെ രൂപകൽപന ചെയ്തതാണ് ഇത്. എന്നാൽ ഇതിന്റെ കാഴ്ചപ്പാടും രൂപരേഖയും അദ്ദേഹം 30 വർഷമായി തന്റെ മനസ്സിൽ കൊണ്ട് നടക്കുന്നതാണ്
പുരാതന ഇന്ത്യയിൽ നിലനിന്നിരുന്ന നഗര സമ്പ്രദായം അനുസരിച്ചാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. എന്നാൽ അതിനോടൊപ്പം ആധുനിക സാങ്കേതിക വിദ്യയും മനോഹരമായി സമന്വയിപ്പിച്ചിട്ടുണ്ട്
എന്ത് കൊണ്ട് ഇരുമ്പ് ഉപയോഗിക്കുന്നില്ല ?
ഗുപ്ത കാലഘട്ടത്തിൽ വ്യാപകമായിരുന്ന നഗര സംവിധാനത്തിൽ അമ്പല നിർമ്മാണത്തിൽ ഇരുമ്പുപയോഗിച്ചിരുന്നില്ല. കാരണം ഇരുമ്പിന്റെ കാലദൈർഘ്യം ഏതാണ്ട് 80 മുതൽ 90 വർഷങ്ങളാണ്, എന്നാൽ അമ്പലങ്ങൾ, രാമക്ഷേത്രം ഉൾപ്പെടെ നിർമ്മിച്ചിരിക്കുന്നത് ആയിരക്കണക്കിന് വർഷങ്ങൾ നിലനിൽക്കാൻ വേണ്ടിയാണ് അതിനാൽ തന്നെ “ലോക്ക് ആൻഡ് കീ” എന്നറിയപ്പെടുന്ന ഗ്രാനൈറ്റ്, മണൽക്കല്ല്, മാർബിൾ എന്നിവ ഉപയോഗിച്ച് 1,000 വർഷം വരെ ആയുസ്സ് ഉറപ്പാക്കുന്ന സംവിധാനമാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
ഐ എസ് ആർ ഓ യും ക്ഷേത്ര നിർമ്മാണത്തിൽ പങ്കാളികളായി
രാമക്ഷേത്രം നിർമ്മിക്കുന്നതിൽ മുൻനിര ഇന്ത്യൻ ശാസ്ത്രജ്ഞരിൽ ചിലർ സംഭാവന നൽകിയിട്ടുണ്ട്. ഐഎസ്ആർഒയുടെ സാങ്കേതിക വിദ്യകളും നിർമാണത്തിൽ ഉപയോഗിച്ചിട്ടുണ്ട്
സവിശേഷമായ ഒരു സൂര്യ തിലക കണ്ണാടി, ഒരു ലെൻസ് ആസ്പദമായുള്ള സംവിധാനം സിബിആർഐയിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെയും (ഐഐഎ) ഒരു കൂട്ടം ശാസ്ത്രജ്ഞർ രാമക്ഷേത്രത്തിനു വേണ്ടി നിർമ്മിച്ചിട്ടുണ്ട്. എല്ലാ രാമനവമി ദിനത്തിലും ഉച്ചയ്ക്ക് വിഗ്രഹത്തിന്റെ നെറ്റിയിൽ സൂര്യപ്രകാശം പതിച്ച് ശ്രീരാമന്റെ ആചാരപരമായ അഭിഷേകത്തിനായി ഇത് ഉപയോഗിക്കും.
പൗരാണിക ഇന്ത്യൻ സാങ്കേതിക പാരമ്പര്യത്തിന്റെയും, നൂതനമായ ഇന്ത്യൻ സാങ്കേതിക വിദ്യയുടെയും മനോഹരമായ സമന്വയത്തിലൂന്നിയുള്ള ഒരു വസ്തു വിദ്യാ അത്ഭുതമാണ് അയോദ്ധ്യയിലെ രാമക്ഷേത്രം എന്ന് പറഞ്ഞാൽ അത് ഒരല്പം പോലും വസ്തുതയിൽ നിന്ന് മാറി നിൽക്കുന്ന ഒന്നല്ല
Discussion about this post