ബംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയിൽ സർവീസ് നടത്തുന്ന വിവിധ സ്‌പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.
ബംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06555 ഡിസംബർ 26 വരെ നീട്ടി. (13 അധിക സർവിസുകൾ)
തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരു എസ്എംവിടിയിലേക്കു ശനിയാഴ്ചകളിൽ സർവിസ് നടത്തുന്ന ട്രെയിൻ നമ്പർ 06556 ഡിസംബർ 28 വരെ നീട്ടി. (13 അധിക സർവിസുകൾ)
ബംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06523 ഡിസംബർ 29 വരെ നീട്ടി. (15 അധിക സർവിസുകൾ)
തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരു എസ്എംവിടിയിലേക്കു ചൊവാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06524 ഡിസംബർ 30 വരെ നീട്ടി. (15 അധിക സർവിസുകൾ)
ബംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ബുധനാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06547 ഡിസംബർ 24 വരെ നീട്ടി. (15 അധിക സർവിസുകൾ)
തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരു എസ്എംവിടിയിലേക്കു വ്യാഴാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06548 ഡിസംബർ 25 വരെ നീട്ടി. (15 അധിക സർവിസുകൾ) ഇതുവരെയുണ്ടായിരുന്ന സ്റ്റോപ്പുകളും സമയക്രമവും അനുസരിച്ചാണ് ട്രെയിൻ സർവീസ് നടത്തുക. ട്രെയിനുകളിൽ ബുക്കിങ് ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
അനന്തപുരി എക്‌സ്പ്രസ് സർവിസിൽ മാറ്റം
20635 ചെന്നൈ എഗ്മോർകൊല്ലം അനന്തപുരി എക്‌സ്പ്രസ് സെപ്തംബർ 18 മുതൽ നവംബർ 10 വരെ താംബരം സ്റ്റേഷനിൽ നിന്ന് രാത്രി 8.20നായിരിക്കും സർവീസ് ആരംഭിക്കുക.
തിരികെയുള്ള 20636 കൊല്ലംചെന്നൈ എഗ്മോർ അനന്തപുരി എക്‌സ്പ്രസ് സെപ്തംബർ 17 മുതൽ നവംബർ 9 വരെ രാവിലെ 5.20ന് താംബരത്ത് സർവീസ് അവസാനിപ്പിക്കും.
Discussion about this post