ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ. അരുണാചൽ പ്രദേശിലെ ദിബാങിലാണ് പുതിയ അണക്കെട്ട് ഉയരുക. ദിബാങ്ങിലെ ഈ അണക്കെട്ടിന് 278 മീറ്റർ ഉയരമുണ്ടാകും. ഇന്ത്യയിൽ ഏറ്റവും ഉയരമുള്ള അണക്കെട്ട് എന്ന റെക്കോർഡും ഇതിന് സ്വന്തമാകും.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഹൈഡ്രൊ ഇലക്ട്രിക് പവർ കോർപ്പറേഷൻ – എൻ.എച്ച്.പി.സി ആണ് അണക്കെട്ട് നിർമിക്കുക. ഇതിനായി 17,069 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ആഗോള ടെൻഡർ വിളിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ നിർമാണം 2032 ൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 2880 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന വൈദ്യുത പദ്ധതിയുടെ ഭാഗമാണ് അണക്കെട്ട്.
ചൈനീസ് ഭാഗത്തുള്ള അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്ന അധികജലത്തെ തടഞ്ഞുനിർത്തി നിയന്ത്രിതമായി നദിയിലേക്ക് ഒഴുക്കിവിടുന്നതിന് വേണ്ടിയാണ് അണക്കെട്ട് നിർമിക്കുന്നതെന്നാണ് വിവരം.
Discussion about this post