പട്ന : ബീഹാറിൽ 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. കൊൽക്കത്തയിൽ നടന്ന സംയുക്തസേനയുടെ കമാൻഡേഴ്‌സ് സമ്മേളനം ഉദ്ഘാടനം നിർവഹിച്ച ശേഷമായിരുന്നു മോദി ബീഹാറിൽ എത്തിയത്. പൂർണിയ വിമാനത്താവളത്തിൽ പുതുതായി നിർമ്മിച്ച ടെർമിനലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.
ബീഹാറിൽ 36,000 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇതിൽ ബിഹാറിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ നിക്ഷേപമായ 25,000 കോടി രൂപയുടെ 3×800 മെഗാവാട്ട് താപവൈദ്യുത പദ്ധതിയും ഉൾപ്പെടുന്നു. ഭഗൽപൂരിലെ പിർപൈന്തിയിൽ ആണ് ഈ താപവൈദ്യുത പദ്ധതി ഒരുങ്ങുന്നത്.
2,680 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കോസി-മേച്ചി ഇൻട്രാ-സ്റ്റേറ്റ് നദീ ലിങ്ക് പദ്ധതിയുടെ ഒന്നാം ഘട്ടവും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. വടക്കുകിഴക്കൻ ബീഹാറിലെ ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, കൃഷി എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയാണിത്. ബീഹാറിൽ ദേശീയ മഖാന ബോർഡ് നിർമ്മിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
Discussion about this post