ഇന്ത്യ – പാകിസ്ഥാൻ ഏഷ്യാ കപ്പ് പോരാട്ടം നടക്കുമ്പോൾ അതിൽ ഒരു ആവേശപ്പോരാട്ടം കാണാം എന്ന് കരുതിയവർക്ക് ശരിക്കും തെറ്റി. കരുത്തരായ ഇന്ത്യൻ സംഘത്തിന് മുന്നിൽ ഉത്തരമില്ലാതെ പാകിസ്ഥാൻ വീണപ്പോൾ തകർപ്പൻ ജയത്തോടെ സൂപ്പർ 4 ഉറപ്പിക്കുക ആയിരുന്നു സൂര്യകുമാറും സംഘവും. പാകിസ്ഥാൻ ഉയർത്തിയ 128 റൺ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 7 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്.
മത്സരത്തിലെ ജയത്തോടെ ഇന്ത്യ സൂപ്പർ 4 ഉറപ്പിച്ചു എങ്കിലും സഞ്ജു സാംസന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ ആരാധകരും താരവും നിരാശരാണ്. രണ്ട് മത്സരങ്ങളിലും കീപ്പിങ്ങിൽ തിളങ്ങി എങ്കിലും ബാറ്റിംഗിൽ സഞ്ജുവിന് അവസരം കിട്ടുന്നില്ല എന്നതാണ് സങ്കടകരം. രണ്ട് മത്സരങ്ങളിലും എതിരാളികളെ ഇന്ത്യ ചെറിയ സ്‌കോറിൽ ഒതുക്കിയതിനാൽ തന്നെ സഞ്ജു അടക്കമുള്ള മധ്യനിര ഇതുവരെ പരീക്ഷിക്കപ്പെട്ടില്ല.
അതേസമയം ടി 20 ലോകകപ്പ്, ഭാവിയിൽ വരാനിരിക്കുന്ന ടി 20 മത്സരങ്ങൾ ഒകെ പരിഗണിക്കുമ്പോൾ തനിക്ക് ബാറ്റിംഗ് അവസരം കിട്ടി ഇല്ലെങ്കിൽ ഉണ്ടാകാൻ പോകുന്ന അപകടത്തെക്കുറിച്ച് സഞ്ജുവിന് നന്നായി അറിയാം. അതിനാൽ തന്നെ സഞ്ജു അസ്വസ്ഥനായിരുന്നു. തിലക് വർമ്മ പുറത്തായതിന് ശേഷം തനിക്ക് അവസരം കിട്ടും എന്ന് സഞ്ജു വിചാരിച്ചപ്പോൾ ആണ് ടീം അദ്ദേഹത്തിന് പകരം ശിവം ദുബൈയെ കളത്തിൽ ഇറക്കിയത്. ദുബൈ- സൂര്യ സഖ്യം ഇന്ത്യയെ മത്സരത്തിൽ ജയിപ്പിക്കുകയും ചെയ്തു.
ഡഗ്ഗൗട്ടിലെ ഇന്ത്യൻ താരങ്ങളെല്ലാം ആവേശത്തോടെയും സന്തോഷത്തോടെയും വിജയത്തിന് പിന്നാലെ എഴുന്നേറ്റപ്പോൾ സഞ്ജു മാത്രം ഇരിക്കുകയായിരുന്നു ചെയ്തിരുന്നത്. ബാറ്റിങ് പാഡും ധരിച്ച് നിരാശയിൽ ഇരിക്കുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തിന്റെ മുഖത്ത് നിരാശ പ്രകടമായിരുന്നു.
Discussion about this post