ചെന്നെ: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി രാമേശ്വരത്തെ കോതണ്ഡരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രത്യേക പൂജകളില്‍ പങ്കെടുത്തു.
വില്ലേന്തിയ രാമന്‍ എന്നാണ് കോതണ്ഡപാണി എന്ന പേരുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ധനുഷ്‌കോടിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രാവണന്റെ സഹോദരന്‍ വിഭീഷണന്‍ ശ്രീരാമനെ ആദ്യമായി കണ്ടതും അഭയം തേടിയതും ഇൗ സ്ഥലത്ത് വച്ചാണെന്നാണ് വിശ്വാസം. രാമ- രാവണ യുദ്ധ ശേഷം വിഭീഷണന്റെ കിരീടധാരണം നടന്നതും ഇവിടെ വച്ചാണെന്നും ഐതിഹ്യങ്ങളും പുരാണ ഗ്രന്ഥങ്ങളും പറയുന്നു. രാവണനെ വധിക്കാനായി രാമന്‍ വില്ലെടുത്ത് ലങ്കയിലേക്ക് പോയത് ഇവിടെ നിന്നാണെന്നാണ് സങ്കല്‍പ്പം.
ധനുഷ്‌കോടിയിലെ അരിച്ചാല്‍ മുനിയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. രാമസേതുവിന്റെ ആരംഭസ്ഥലമായാണ് അരിച്ചാല്‍ മുനി കരുതുന്നത്. അരിച്ചാല്‍ മുനിയിലെത്തിയ മോദി പ്രാണായാമത്തിന് ശേഷം കടല്‍ത്തീരത്ത് പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തി.








