ഭുവനേശ്വര്‍:പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഭഗവാന്‍ ശ്രീരാമന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചോക്ക് കൊണ്ടുള്ള പ്രതിമകള്‍ നിര്‍മ്മിച്ച് വൈറലായിരിക്കുകയാണ് 21കാരന്‍. ഒഡീഷയിലെ ബെര്‍ഹാംപൂരില്‍ നിന്നുള്ള കെ ബിജയ് കുമാര്‍ റെഡിയാണ് ചോക്കില്‍ പ്രിതിമകള്‍ നിര്‍മ്മിച്ചരിക്കുന്നത്.
ശ്രീരാമന്റെ പ്രതിമയോട് സാമ്യമുള്ള 3 സെന്റിമീറ്റര്‍ ഉയരമുള്ള ഒരു മിനിയേച്ചര്‍ ആര്‍ട്ടാണ് മൂന്ന് ചോക്കുകളിലായി ബിജയ് കുമാര്‍ റെഡി ഉണ്ടാക്കിയിരിക്കുന്നത്. സമൂഹത്തിന് അവബോധം ഉണ്ടാക്കുന്ന തരത്തിനുള്ള നിര്‍മ്മിതികളും ബിജയ് കുമാര്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്വച്ഛ് ഭാരത് അഭിയനെ ഉയര്‍ത്തിക്കാട്ടുന്ന പ്രധാനമന്ത്രിയുടെ 2.5 സെന്റിമീറ്റര്‍ ഉയരമുള്ള ഒരു മിനിയാര്‍ട്ടും കലാകാരന്‍ നിര്‍മ്മിച്ചിട്ടുണ്ട്.
മന്ദിരത്തില്‍ സ്ഥാപിച്ചിട്ടുള്ള ശ്രീരാമന്റെ പ്രതിമയില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാന്‍ ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ദിവസമെടുത്താണ് ഇത് നിര്‍മ്മിച്ചത്. പ്രധാനമന്ത്രി രാജ്യത്തുടനീളം ശുചീകരണ യജ്ഞം നടത്താന്‍ ആഹ്വാനം നടത്തിയിരുന്നു. സ്വച്ഛ് അഭിയാന്‍ എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് പ്രധാനമന്ത്രിയുടെ ചോക്ക് പ്രതിമ ഒരുക്കിയതെന്ന് ബിജയ് കുമാര്‍ പറഞ്ഞു.
ചോക്ക് കലയില്‍ ഇതിനോടകം നിരവധി റെക്കോര്‍ഡുകളാണ് ബിജയ് കുമാര്‍ സ്വന്തമാക്കിയിട്ടുള്ളത്. പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ഉള്‍പ്പടെയുള്ളവര്‍ ബിജയ് കുമാറിന്റെ കഴിവിനെ അഭിനന്ദിച്ചിട്ടുണ്ട്.











