ലക്‌നൗ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ കർമ്മം നിർവ്വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിൽ. വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയുടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. അൽപ്പ നേരത്തിനുള്ളിൽ പ്രധാനമന്ത്രി ക്ഷേത്രത്തിൽ എത്തും.
ഉച്ചയ്ക്ക് 12.20 ഓട് കൂടിയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. 12.30 നുള്ളിൽ ഇത് പൂർത്തിയാകും. ഒരുമണിവരെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള ചടങ്ങുകൾ നീണ്ട് നിൽക്കും. പരിപാടിയിൽ പങ്കെടുക്കാനായി വിശിഷ്ട വ്യക്തിത്വങ്ങൾ ക്ഷേത്രത്തിൽ എത്തിയിട്ടുണ്ട്.








