ആലപ്പുഴ: വാഹനാപകടത്തിൽ എൻകെ പ്രേമചന്ദ്രൻ എംപിയ്ക്ക് പരിക്ക്. മാവേലിക്കര പുതിയകാവിലായിരുന്നു സംഭവം. എംപി സഞ്ചരിച്ച കാറും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.
രാവിലെയോടെയായിരുന്നു സംഭവം. ചങ്ങനാശ്ശേരിയിലെ മരുമകളുടെ വീട്ടിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെയായിരുന്നു അപകടം ഉണ്ടായത്. എംപി സഞ്ചരിച്ച വാഹനം ഷോറൂമിൽ നിന്നും പുതുതായി ഇറക്കിയ വാഹനത്തിൽ ഇടിയ്ക്കുകയായിരുന്നു.
സംഭവ സമയം എംപി ഉറങ്ങുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന്റെ തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്. എന്നാൽ ഇത് ഗുരുതരമല്ല. കാലിന്റെ എക്സറേ എടുത്തൂ. തലയ്ക്ക് അടിയേറ്റതിനാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ അദ്ദേഹത്തെ ഒരു മണിക്കൂർ നേരം നിരീക്ഷണത്തിൽ വച്ചു. ശേഷം വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
Discussion about this post