ഹൈദരാബാദ്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അമേരിക്കന്‍ പ്രസിഡന്റിനെ കാണാന്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ പ്രസിഡന്റ് നേരിട്ട് വന്നുവെന്നും കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ്.
പ്രധാനമന്ത്രിയുടെ യാത്രകള്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ ഔന്നത്യം ഉയര്‍ത്തി. പണ്ട് ഇന്ത്യയെ ചെറുതായി കണ്ടിരുന്ന രാജ്യങ്ങള്‍ ഇപ്പോള്‍ അവര്‍ക്കു തുല്യമായിട്ടാണ് രാജ്യത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പ്രചാരണത്തിലാണ് രാധാമോഹന്‍ സിംഗിന്റെ പരാമര്‍ശം.
മുമ്പും നമുക്ക് പ്രധാനമന്ത്രിമാരുണ്ടായിരുന്നു. അവരും അമേരിക്കയിലും ഇംഗ്ലണ്ടിലും പോയിട്ടുണ്ട്. എന്നാല്‍ അവിടെയുള്ള ഇന്ത്യക്കാരൊന്നും അവരുടെ പ്രധാനമന്ത്രി അവിടെ സന്ദര്‍ശിച്ചത് അറിഞ്ഞിട്ടില്ല. ഞാന്‍ ഓര്‍ക്കുന്നു, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അമേരിക്കയില്‍ പ്രസിഡന്റിനെ കാണാനായി പോയത്. ഇന്ദിരാഗാന്ധിക്ക് വൈറ്റ്ഹൗസില്‍ പ്രസിഡന്റിനെ കാത്തിരിക്കേണ്ടി വന്നു.
എന്നാല്‍ ഇന്ന് നമ്മുടെ പ്രധാനമന്ത്രി അമേരിക്കയില്‍ പോയാല്‍ അവിടുള്ള ലക്ഷകണക്കിന് ഇന്ത്യക്കാര്‍ അദ്ദേഹത്തെ കാണാന്‍ എത്തും. അമേരിക്കന്‍ പ്രസിഡന്റ് വന്ന് അദ്ദേഹത്തെ സ്വീകരിക്കും -രാധാമോഹന്‍ സിംഗ് പറഞ്ഞു.
Discussion about this post