ന്യൂഡൽഹി: രാമജന്മ ഭൂമി പ്രാണ പ്രതിഷ്ഠാ ദിനത്തിൽ അയോദ്ധ്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയ വിദ്യാർത്ഥികൾക്കെതിരെ അന്വേഷണം നടത്തുമെന്ന് ഉറപ്പു നൽകി ജമീലിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല. ആർ എസ് എസ് തുലയട്ടെ, തർക്ക മന്ദിരത്തിനു വേണ്ടി ഞങ്ങൾ തിരിച്ചടിക്കും തുടങ്ങിയ മുദ്രാവാക്യങ്ങളാണ് വിദ്യാർത്ഥികൾ മുഴക്കിയത്.
പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുകയും വൈറലാവുകയും ചെയ്തു. ഒരു വീഡിയോയിൽ, രണ്ട് വിദ്യാർത്ഥികൾ തർക്ക മന്ദിരത്തിന്റെ ഫോട്ടോകളുള്ള പ്ലക്കാർഡുകൾ പിടിച്ച് മുദ്രാവാക്യം ഉയർത്തുന്നതും കാമ്പസ് സുരക്ഷാ ഉദ്യോഗസ്ഥർ അവരെ തടയാൻ ശ്രമിക്കുന്നതും കാണാം.
പ്രതിഷേധം ആരംഭിച്ചയുടൻ വിദ്യാർഥികളെ സ്ഥലത്തുനിന്നും മാറ്റിയതായി സർവകലാശാല അധികൃതർ അറിയിച്ചു.
ഇന്നലെ 2-3 വിദ്യാർഥികൾ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാർഡുകൾ കാണിക്കുകയും ചെയ്തു. വിവരമറിഞ്ഞപ്പോൾ വിദ്യാർഥികളെ സ്ഥലത്തുനിന്നു മാറ്റി. സർവ്വകലാശാല വിഷയം കൂടുതൽ പരിശോധിച്ചുവരികയാണ്, ”ജാമിയ ഉദ്യോഗസ്ഥൻ പറഞ്ഞു
അയോദ്ധ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിദ്യാർത്ഥികൾ ഉയർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് മുൻകരുതൽ നടപടിയായി ഡൽഹി പോലീസ് സർവകലാശാലയ്ക്ക് പുറത്ത് തിങ്കളാഴ്ച സേനയെ വിന്യസിച്ചിരുന്നു
Discussion about this post