ഡല്‍ഹി: ഇടത് ഭരണം ശാപമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പശ്ചിമ ബംഗാളും കേരളവുമാണ് വരുമാന കമ്മി കുറഞ്ഞ സംസ്ഥാനങ്ങള്‍. തുടര്‍ച്ചയായ ഇടതുഭരണമാണ് ഇതിന് കാരണമെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു അദ്ദേഹം. സമ്പദ്ഘടനയ്ക്കു പുറമെ രാജ്യസുരക്ഷ മാത്രമാണ് തങ്ങളുടെ ഉത്കണ്ഠ. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഒന്നിലും സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ല. ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏതൊക്കെ പാര്‍ട്ടികള്‍ തമ്മില്‍ സഖ്യമുണ്ടാവുമെന്ന് അറിയില്ല. പക്ഷെ, ഒരു കാര്യം ഉറപ്പാണ്. ബി.ജെ.പി. ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ല- അദ്ദേഹം പറഞ്ഞു.
Discussion about this post