മുംബൈ: 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നായ മഹാരാഷ്ട്രയിലെ ഘൃഷ്‌ണേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം സാറാ അലിഖാന്‍. ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിട്ടുണ്ട്.
‘ജയ് ബോലേനാഥ്’ എന്ന് കുറിച്ച് താരം പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ എല്ലോറയ്ക്ക് സമീപമാണ് ഘൃഷ്‌ണേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച അനവധി ശിലാലിഖിതങ്ങള്‍ ഇവിടെ കാണാം.
പരമശിവനെ ജ്യോതിര്‍ലംഗ രൂപത്തില്‍ ആരാധിക്കുന്ന ഇന്ത്യയിലെ 12 ശിവക്ഷേത്രങ്ങളാണ് ദ്വാദശ ജ്യോതിര്‍ലിംഗങ്ങള്‍. ഇവ ഭാരതീയ സംസ്‌കാരവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. സോമനാഥന്‍, മഹാകാലേശ്വരന്‍, ഭീംശങ്കര്‍, ത്രയംബകേശ്വര്‍, രാമേശ്വര്‍, ഓംകാരേശ്വര്‍, വൈദ്യനാഥന്‍, മല്ലികാര്‍ജ്ജുനന്‍, കേദാര്‍നാഥ്, വിശ്വനാഥന്‍, നാഗേശ്വര്‍, ഘൃഷ്‌ണേശ്വര്‍ എന്നിവയാണ് 12 ജ്യോതിര്‍ലംഗ ക്ഷേത്രങ്ങള്‍. ഇവയില്‍ തെക്കേ അറ്റത്ത് രാമേശ്വരത്തും വടക്കേ അറ്റത്ത് കേദര്‍നാഥുമാണ്.
Discussion about this post