പാലക്കാട്: വിനോദയാത്രയ്ക്ക് പോകാൻ വീട്ടുകാർ അനുവദിക്കാത്തതിനെ തുടർന്ന് അഞ്ചാം ക്ലാസുകാരൻ ജീവനൊടുക്കി. എടത്തനാട്ടുകരയിലാണ് സംഭവം. 11കാരനായ റിഥാനാണ് ജീവനൊടുക്കിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. സ്‌കൂളിൽ നിന്നും വിനോദയാത്ര പോകുന്നുണ്ടെന്നും, തന്നെയും വിടണമെന്നും കുട്ടി രക്ഷിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ രക്ഷിതാക്കൾ ഇതിന് അനുവാദം നൽകിയില്ല. ഇതിൽ നിരാശനായ കുട്ടി കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.
സംഭവത്തിൽ മണ്ണാർക്കാട് പോലീസാണ് കേസ് എടുത്തിട്ടുള്ളത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.












