ശ്രീനഗര്‍: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ സൈന്യം. ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ രാത്രി പട്രോളിംഗ് ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.
ജമ്മു – ശ്രീനഗര്‍ ദേശീയപാതയില്‍ സിആര്‍പിഎഫ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചെക്ക്‌പോയിന്റുകളില്‍ വാഹനങ്ങള്‍ കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കടത്തിവിടൂ. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പട്രോളിംഗ് സംഘങ്ങള്‍ ദേശിയപാതകളില്‍ പരിശോധന നടത്തുന്നുണ്ട്. നിലവില്‍ പ്രദേശത്തെ സാഹചര്യങ്ങള്‍ സാധാരണമാണെന്നും ഡ്രോണുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ടെന്നും സിആര്‍പിഎഫ് അറിയിച്ചു.
റിപ്പബ്ലിക്ക് ദിന പരേഡില്‍ ഇത്തവണ അണിനിരക്കുന്നവരില്‍ 80 ശതമാനവും വനിതകളാണ്. വിജയ് ചൗക്കിലൈ കര്‍ത്തവ്യ പഥില്‍ ജനുവരി 26ന് രാവിലെ 10.30 മുതല്‍ 12.10 വരെയാണ് പരിപാടി നടക്കുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ ആണ് വിശിഷ്ടാതിഥി. 13000 അതിഥികളെയാണ് പരേഡ് കാണാനായി ക്ഷണിച്ചിട്ടുള്ളത്.
ജമ്മു കശ്മീരില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ അദ്ധ്യക്ഷനാകും. ഭക്ഷി സ്‌റ്റേഡിയത്തിലാണ് ചടങ്ങുകള്‍ നടക്കുക. ജില്ലാ ആസ്ഥാനത്തും റിപ്പബ്ലിക്ക് പരിപാടികള്‍ നടക്കും. റിപ്പബ്ലിക്ക് ദിന പരിപാടികള്‍ നടക്കുന്ന സ്‌റ്റേഡിയം ഉള്‍പ്പെടെയുള്ള വേദികളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.







