ന്യൂഡല്‍ഹി: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിലെ 42 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും മമത നിലപാടറിയിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലേക്ക് കടക്കാനിരിക്കേയാണ് ഇന്‍ഡി മുന്നണിക്ക് തിരിച്ചടിയായി മമതയുടെ പ്രഖ്യാപനം.
‘ബംഗാളില്‍ ഞങ്ങള്‍ ഒറ്റക്ക് പോരാടുമെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ദേശീയ തലത്തില്‍ തീരുമാനമെടുക്കും. ഞാന്‍ ഇന്‍ഡി സഖ്യത്തിന്റെ ഭാഗമാണ്. എന്നാല്‍, ന്യായ് യാത്ര സംസ്ഥാനത്തിലൂടെ കടന്നു പോകുന്നതിനെക്കുറിച്ച് അറിയിക്കാനുള്ള മര്യദ അവര്‍ കാണിച്ചില്ല. ബംഗളിനെ സംബന്ധിച്ച് കോണ്‍ഗ്രസുമായി തൃണമൂലിന് ഒരു ബന്ധവുമില്ല’- മമതാ ബാനര്‍ജി തുറന്നടിച്ചു.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ 42 സീറ്റുകളിലും തൃണമൂല്‍ തനിച്ച് മത്സരിക്കുമെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു. നേരത്തെ രണ്ട് സീറ്റുകള്‍ മാത്രം കോണ്‍ഗ്രസിന് വിട്ടുനല്‍കാമെന്ന് ആയിരുന്നു മമതയുടെ നിലപാട്. ബംഗാളില്‍ രണ്ട് സീറ്റ് നല്‍കാമെന്ന ടിഎംസിയുടെ വാഗ്ദാനം കോണ്‍ഗ്രസ് തള്ളിയിരുന്നു. ആറ് സീറ്റുകള്‍ എങ്കിലും വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ തൃണമൂല്‍ ഇത് നിരസിച്ചതോടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു.
Discussion about this post