കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ നിന്ന് കടത്താന്‍ നോക്കിയ സ്വര്‍ണ ഇഷ്ടികയും ബിസ്കറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. 9 സ്വര്‍ണ ബിസ്കറ്റുകളും സ്വര്‍ണ ഇഷ്ടികയുമാണ് മിഥുന് ബിശ്വാസില്‍ നിന്നും പിടിച്ചെടുത്തത്.കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 5.29 കോടി രൂപ വിലമതിക്കുന്ന 8.39 കിലോഗ്രാം സ്വര്‍ണമാണ് ബിഎസ്എഫ് കണ്ടെടുത്തത്. .
സ്വര്‍ണ ബിസ്കറ്റുകളും , ഇഷ്ടികയും ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു . അതിര്‍ത്തി സുരക്ഷാ സേനയക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിഎസ്എഫ് സംഘം അതിര്‍ത്തിയുടെ ഒരു കിലോമീറ്റര്‍ മാറി പതുങ്ങിയിരുന്ന് പിടികൂടുകയായിരുന്നു . പ്രതിയില്‍ നിന്ന് 2.19 കോടി വിലമതിക്കുന്ന 3.56 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തു.
സംഭവത്തില്‍ ബിഎസ്എഫ് അന്വേഷണം ആരംഭിച്ചു. അനധികൃത കടത്തുകള്‍ വര്‍ദ്ധിക്കുന്ന സഹാചര്യത്തില്‍ പ്രദേശത്ത് കൂടുതല്‍ പരിശോധന നടത്തുകയും സുരക്ഷ കൂടുതല്‍ ശക്തമാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
Discussion about this post