ദിസ്പൂർ: തിരഞ്ഞെടുപ്പ് സമയത്ത് തന്റെ പാർട്ടിക്ക് രാഹുൽ ഗാന്ധിയെ ആവശ്യമാണെന്നും ബി ജെ പി ഇലക്ഷൻ ജയിക്കുന്നതിൽ ഒരു അനിവാര്യ ഘടകം ആണ് രാഹുൽ ഗാന്ധിയെന്നും പരിഹസിച്ച് കോൺഗ്രസ് നേതാവും ആസാം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മ
ഈ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ അസം സർക്കാർ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുമെന്ന പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് ശർമ ഇക്കാര്യം വ്യക്തമാക്കിയത്.
എഫ്ഐആർ ഫയൽ ചെയ്തു കഴിഞ്ഞിട്ടുണ്ട് . പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം നടത്തും, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തെ (ഗാന്ധി) അറസ്റ്റ് ചെയ്യും,” സിബ്സാഗർ ജില്ലയിലെ നസീറയിൽ ഒരു പരിപാടിക്കിടെ ശർമ്മ പറഞ്ഞു
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളിൽ അസം പോലീസ് സ്വമേധയാ കേസെടുത്ത് നിരവധി കോൺഗ്രസ് നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണിത്.
മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച കോൺഗ്രസ് എംപി അബ്ദുൾ ഖാലിഖ്, ധൈര്യമുണ്ടെങ്കിൽ രാഹുൽ ഗാന്ധിയെ ഉടൻ അറസ്റ്റ് ചെയ്യാൻ ശർമ്മയെ വെല്ലുവിളിച്ചിരുന്നു. ഇതിനു മറുപടിയായാണ് രാഹുൽ ഗാന്ധിയെ ബി ജെ പി ക്ക് ആവശ്യമുണ്ടെന്ന പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ രംഗത്ത് എത്തിയത്
Discussion about this post