ന്യൂഡൽഹി: വീണ്ടും റെക്കോർഡുകളുടെ രാജകുമാരനായി ഇന്ത്യൻ ക്രിക്കറ്റഅ താരം വിരാട് കോഹ്ലി. കഴിഞ്ഞ ഐസിസി ഏകദിന ക്രിക്കറ്ററായി ഇന്ത്യൻ താരം വിരാട് കോഹ്ലി തിരഞ്ഞെടുക്കപ്പെട്ടു. ഇത് നാലാം തവണയാണ് കോഹ്ലി മികച്ച ഏകദിന താരമാകുന്നത്. ഏറ്റവും കൂടുതൽ തവണ ഐസിസിയുടെ ഏകദിന താരമെന്ന റെക്കോർഡും കോഹ്ലിക്ക് സ്വന്തമായി.
മൂന്ന് തവണ നേടിയ മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്സിനെയാണ് കോഹ്ലി പിന്തള്ളിയത്. 2012ലായിരുന്നു ആദ്യത്തെ നേട്ടം. പിന്നാലെ അഞ്ച് വർഷങ്ങൾക്ക് ശേഷം 2017ലും കോഹ്ലിയെ പുരസ്കാരം തേടിയെത്തി. തൊട്ടടുത്ത വർഷവും കോഹ്ലി തന്നെയായിരുന്നു താരം. ഇപ്പോൾ 2023ലും കോഹ്ലി മികച്ച ക്രിക്കറ്ററായി. കോഹ്ലി ഇതുവരെ 10 ഐസിസി അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ അവാർഡുകളുള്ളതും കോഹ്ലിക്ക് തന്നെ.
Discussion about this post