മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വിദേശനയത്തെയും സാമ്പത്തിക വികസനത്തെയും പ്രശംസിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമർ പുടിൻ. വ്യാഴാഴ്ച റഷ്യയിലെ കലിനിൻഗ്രാഡ് മേഖലയിൽ ‘റഷ്യൻ വിദ്യാർത്ഥി ദിന’ത്തോടനുബന്ധിച്ച് സർവ്വകലാശാല വിദ്യാർത്ഥികളുമായി സംവദിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യയുടെ കൈവരിച്ച ഉയർന്ന സാമ്പത്തിക പുരോഗതിയും വിദേശ കാര്യങ്ങളിൽ ഇന്ത്യ എടുക്കുന്ന സ്വതന്ത്ര നിലപാടിനെയും പറ്റി പുടിൻ പ്രശംസിച്ചത്
ഇന്നത്തെ ലോകത്ത് അത്ര എളുപ്പമല്ലാത്ത ഒരു സ്വതന്ത്ര വിദേശനയമാണ് ഇന്ത്യ പിന്തുടരുന്നത്. ഇരുവശങ്ങളിലേക്കും ചായാതെ സ്വതന്ത്രമായി നിൽക്കുക എന്നതാണത് പക്ഷേ, 1.5 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് അതിനുള്ള അവകാശമുണ്ട്. എങ്കിലും ആ അവകാശം സ്ഥാപിച്ചെടുക്കുക എളുപ്പമല്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആ അവകാശം സാക്ഷാത്കരിക്കപ്പെടുകയാണ്.
ഇത് വെറുമൊരു പ്രസ്താവനയല്ല മറിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത പ്രവർത്തനം നടപ്പിൽ വരുവാൻ ഇത് പ്രധാനമാണ് . കാരണം ഇടത്തരം, ദീർഘകാലാടിസ്ഥാനത്തിൽ ഞങ്ങളുടെ പങ്കാളികളുടെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കും എന്ന് മനസിലാക്കുവാൻ ഇത് ഞങ്ങൾക്ക് അവസരം നൽകുന്നു, ”പുടിൻ പറഞ്ഞു.
കൂടാതെ ഇന്ന് ലോകത്തെ ഏറ്റവും മികച്ച നിരക്കിൽ വളർന്നു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്ന് വ്യക്തമാക്കിയ പുടിൻ അതിനു കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വ ഗുണം ആണെന്നും വ്യക്തമാക്കി. ഇന്ത്യ മുൻകൈ എടുത്ത് നടത്തുന്ന മെയ്ക് ഇൻ ഇന്ത്യ പദ്ധതിയെയും പുടിൻ പ്രശംസിച്ചു
“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിൽ വലിയ ചുവടുവെപ്പുകൾ നടത്തി. അദ്ദേഹത്തിൻ്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന പ്രചാരണം റഷ്യ ഉൾപ്പെടെയുള്ളവർ ഏറ്റെടുത്തിട്ടുണ്ട് . ഈ പദ്ധതികളെല്ലാം ജീവസുറ്റതാക്കാൻ ഞങ്ങളുടെ ഇന്ത്യൻ സുഹൃത്തുക്കളുമായി ഞങ്ങൾ ശ്രമിക്കുന്നു. .ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം റഷ്യയിൽ നിന്നാണ്. 23 ബില്യൺ യുഎസ് ഡോളർ ഞങ്ങളുടെ കമ്പനിയായ റോസ്നെഫ്റ്റ് നിക്ഷേപിച്ചു, ഒരു ഓയിൽ റിഫൈനറി ഏറ്റെടുക്കൽ, പെട്രോൾ സ്റ്റേഷനുകളുടെ ശൃംഖല, ഒരു തുറമുഖം തുടങ്ങി,” പുടിൻ പറഞ്ഞു








