ഡല്‍ഹി: വിദേശ നഴ്സിങ് റിക്രൂട്ട്മെന്റ് സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് ഒരാഴ്ച്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉറപ്പുനല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുഷമ സ്വരാജ് ഇത് സംബന്ധിച്ച ഉറപ്പ് നല്‍കിയത്.
ഇക്കാര്യത്തില്‍ വിദേശസ്ഥാനപതിമാരുമായി ചര്‍ച്ച ചെയ്ത വേഗത്തില്‍ നടപടി സ്വീകരിക്കുമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യമന്ത്രാലയത്തില്‍ ലയിപ്പിച്ച നടപടിയിലുള്ള വിയോജിപ്പും മുഖ്യമന്ത്രി സുഷമാ സ്വരാജിനെ അറിയിച്ചു.
പ്രധാനമന്ത്രിക്ക് നിവേദനം അയച്ച മുഖ്യമന്ത്രി വിദേശകാര്യമന്ത്രി സുഷ്മ സ്വരാജുമായുളള കൂടിക്കാഴ്ച്ചയിലും വിഷയം ഉന്നയിച്ചു. പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് കേന്ദ്രം ഉചിതമായ നടപടി കൈക്കൊളളണമെന്നും രണ്ട് മന്ത്രാലയങ്ങളും വെവ്വേറെ നിലനിര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രവാസികാര്യമന്ത്രാലയം വിദേശകാര്യമന്ത്രാലയത്തില്‍ ലയിപ്പിച്ച നടപടി പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യത്തിലുളള വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്.
Discussion about this post