ന്യൂയോർക്: ചൊവ്വയിൽ പര്യവേഷണം നടത്തുന്ന നാസയുടെ റോവർ പെർസെവറൻസ് വളരെ നിർണ്ണായകമായ ഒരു വിവരം ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഒരു കാലത്ത് ചൊവ്വയിൽ ഉണ്ടായിരുന്ന വലി അളവിലെ ജനസാന്നിധ്യത്തിന്റെ തെളിവുകൾ ആണ് നാസയുടെ റോവർ പെർസെവറൻസ് പുറത്ത് വിട്ടിട്ടുള്ളത്. ജെസീറോ ഗർത്തം എന്ന് വിളിക്കപ്പെടുന്ന ഈ ജലാശയത്തെക്കുറിച്ചുള്ള പഠനങ്ങൾ വെള്ളിയാഴ്ചയാണ് നാസ പുറത്ത് വിട്ടത്
എന്നാൽ ജലാശയം ഉണ്ടായിരുന്നു എന്ന കണ്ടു പിടുത്തത്തെക്കാൾ ശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുന്നത് ചൊവ്വയിൽ സൂക്ഷ്മ തലത്തിലുള്ള ജീവ സാനിധ്യവും ഉണ്ടായിരുന്നിരിക്കാം എന്ന സാധ്യതയാണ്.
റോബോട്ടിക് റോവർ നടത്തിയ റഡാർ നിരീക്ഷണങ്ങളിൽ നിന്നുള്ള കണ്ടെത്തലുകളും മുൻകാല ചിത്രങ്ങളും മറ്റ് വിവരങ്ങളും സമന്വയിപ്പിച്ച് ചിന്തിച്ചപ്പോഴാണ് ചൊവ്വയുടെ ഭാഗങ്ങൾ ഒരു കാലത്ത് വെള്ളത്തിൽ മൂടപ്പെട്ടിരുന്നുവെന്നും അതിൽ സൂക്ഷ്മജീവികളുടെ സാനിധ്യം ഉണ്ടായിരുന്നിരിക്കാമെന്നും ഉള്ള അനുമാനത്തിലേക്ക് ശാസ്ത്രജ്ഞന്മാരെ എത്തിച്ചത്
ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെയും (യുസിഎൽഎ) ഓസ്‌ലോ സർവകലാശാലയിലെയും ടീമുകളുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണം സയൻസ് അഡ്വാൻസസ് ജേണലിൽ ആണ് പ്രസിദ്ധീകരിച്ചത്.
റോവറിൻ്റെ റിംഫാക്‌സ് റഡാർ ഉപകരണത്തിൽ നിന്നുള്ള ശബ്ദ തരംഗങ്ങൾ ഉപയോഗിച്ചാണ് 65 അടി (20 മീറ്റർ) താഴ്ചയുള്ള ശിലാപാളികളുടെ ക്രോസ്-സെക്ഷണൽ ദൃശ്യങ്ങൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചത്
ഭൂമിയിലെ തടാകങ്ങളിലെന്നപോലെ, ജലം വഹിക്കുന്ന മണ്ണിൻ്റെ അവശിഷ്ടങ്ങൾ ജെറെസോ ക്രേറ്ററിലും ഉണ്ടായിരിന്നു എന്ന് ഈ ദൃശ്യങ്ങൾ നിരാകരിക്കാൻ പറ്റാത്തത്രയും ശക്തമായ തെളിവുകൾ നൽകുന്നുണ്ട് . ഈ കണ്ടെത്തലുകൾ മുൻ പഠനങ്ങൾ വളരെക്കാലമായി ചൊവ്വയെ കുറിച്ച് പറയുന്നതിനെ വീണ്ടും ശക്തിപ്പെടുത്തുകയാണ്. അതായത് ഇന്ന് തണുത്തതും വരണ്ടതും നിർജീവവുമായ ചൊവ്വ ഒരു കാലത്ത് ഊഷ്മളവും നനഞ്ഞതും ഒരുപക്ഷേ വാസയോഗ്യവുമായിരുന്ന ഗ്രഹമായിരിന്നു എന്നാണ് അത്.
ചോവ്വയിൽ കോളനികൾ സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ള എലോൺ മാസ്കിനെ പോലുള്ളവരുടെ ശ്രമങ്ങളെ ഉത്തേജിപ്പിക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരങ്ങൾ








