Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

by Brave India Desk
Jul 24, 2026, 10:30 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ ജൂലൈ 20-നുണ്ടായ പോലീസ് നടപടിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചുവെന്ന രീതിയിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്നും അടിസ്ഥാനരഹിതമായ കാര്യമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. പ്രക്ഷോഭകർക്കെതിരെയുണ്ടായ പോലീസ് ബലപ്രയോഗത്തിനെതിരെ ഹർജിയൊന്നും സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്നും ഒരു അഭിഭാഷകൻ നൽകിയ കത്ത് (റിപ്രസന്റേഷൻ) മാത്രമാണ് കോടതിയുടെ മുന്നിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗികമായി ഒരു റിട്ട് ഹർജിയായി ഫയൽ ചെയ്യാത്ത വിഷയത്തിൽ കേസ് പരിഗണിക്കാൻ വിസമ്മതിച്ചു എന്ന രീതിയിലാണ് കഴിഞ്ഞ രണ്ടു ദിവസമായി മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് കടുത്ത ഭാഷയിൽ വിമർശിച്ചു.

വെള്ളിയാഴ്ച അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരാമർശിക്കുന്ന (മെൻഷനിംഗ്) സമയത്താണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചിൽ വെച്ച് ഈ കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ബുധനാഴ്ച പ്രക്ഷോഭത്തിന് നേരെയുണ്ടായ പോലീസ് നടപടിയെക്കുറിച്ച് അഭിഭാഷകനായ നരേന്ദ്ര മിശ്ര കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും പോലീസ് അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും കേസ് അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പരാമർശ വേളയിൽ വീഡിയോ ദൃശ്യങ്ങൾ കാണാൻ തങ്ങൾക്ക് താൽപ്പര്യമില്ലെന്നും അതിന് സമയമില്ലെന്നും ബെഞ്ച് വ്യക്തമാക്കുകയും സമയം കളയരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി കേസ് കേൾക്കാൻ വിസമ്മതിച്ചുവെന്ന തരത്തിൽ റിപോർട്ടുകൾ പുറത്തുവന്നത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

വെള്ളിയാഴ്ച രാവിലെ 10 മണി വരെ രജിസ്ട്രിയിൽ പരിശോധിച്ചപ്പോഴും വിഷയം സംബന്ധിച്ച് ഒരു പേജ് പോലും ഹർജിയായി സമർപ്പിച്ചിട്ടില്ലെന്ന് വ്യക്തമായതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. വെറുമൊരു നിവേദനം മാത്രമായ കത്തിനെ എങ്ങനെ റിട്ട് ഹർജിയായി പരിഗണിച്ച് ലിസ്റ്റ് ചെയ്യാനാകുമെന്നും യാതൊരു ഉത്തരവാദിത്തവുമില്ലാതെയാണ് ഇത്തരം വ്യാജവാർത്തകൾ വാർത്താമാധ്യമങ്ങൾ നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ​നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ജൂലൈ 20-ന് സിജെപിയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടന്ന ‘സംസദ് ചലോ’ മാർച്ചിനിടെയാണ് പ്രക്ഷോഭകരും പോലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായത്. അതേസമയം, പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങളും സിസിടിവി രേഖകളും സൂക്ഷിച്ചുവെക്കാൻ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനും പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags: CJIcjp protestcji surya kantSupreme Court of IndiaChief Justice of India
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies