ഹൈദരാബാദ്: ഇന്ത്യക്കെതിരായുള്ള ഒന്നാം ടെസ്റ്റിന്റെ മൂനാം ദിവസം ഇംഗ്ലണ്ട് പൊരുതുന്നു. ഒടുവിൽ റിപ്പോർട്ട് 275 റൺസിന് ആറു വിക്കറ്റ് എന്ന നിലയിലാണ് സന്ദർശകർ. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോൾ 172 നു അഞ്ച് എന്ന നിലയിൽ പരുങ്ങലിൽ ആയിരുന്ന ഇംഗ്ലണ്ടിനെ സെഞ്ച്വറി നേടിയ ഒലി പോപ്പും, 34 റൺസ് എടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബെൻ ഫോക്സും ആണ് വലിയ ദുരന്തത്തിൽ നിന്നും രക്ഷിച്ചത്.
100 റൺസ് കൂട്ട് കേട്ട് പൂർത്തിയാക്കിയ ഉടൻ തന്നെ ബെൻ ഫോക്സിന്റെ വിക്കറ്റ് എടുത്തു കൊണ്ട് അക്സർ പട്ടേൽ ഇന്ത്യക്ക് പ്രതീക്ഷ നൽകിയിട്ടുണ്ട്. അവസാന റിപ്പോർട്ട് ലഭിക്കുമ്പോൾ 127 റൺസ് എടുത്ത ഒലി പോപ്പും 6 റൺസ് എടുത്ത റെഹാൻ അഹമ്മദുമാണ് ക്രീസിൽ.
ഇന്ത്യക്ക് വേണ്ടി അശ്വിനും ബുമ്രയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ജഡേജയും അക്സർ പട്ടേലും ഓരോ വിക്കറ്റുകൾ എടുത്തിട്ടുണ്ട്
Discussion about this post