ന്യൂഡൽഹി: അംബേദ്‌കർ ആണ് ഭരണഘടനയുണ്ടാക്കിയത് എന്നതാണ് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ കളവെന്ന വിചിത്ര വാദവുമായി കോൺഗ്രസ്.
കോൺഗ്രസ് നേതാവും നെഹ്‌റു കുടുംബത്തിന്റെ അടുപ്പക്കാരനുമായ സാം പിട്രോഡയാണ് ഈ വിചിത്ര വാദവുമായി രംഗത്ത് വന്നിരിക്കുന്നത്. പൊളിറ്റിക്കൽ ആക്ടിവിസ്റ്റ് സുധീന്ദ്ര കുൽക്കർണിയുടെ ഒരു പോസ്റ്റ് പങ്കു വച്ച് കൊണ്ടാണ് പിട്രോഡ തന്റെ നിലപാട് വ്യക്തമാക്കിയത്. അംബേദ്കറാണ് ഭരണഘടനാ ഉണ്ടാക്കിയതെന്നത് ഇന്ത്യ കണ്ട ഏറ്റവും വലിയ കളവാണെന്ന് പറയുന്ന പോസ്റ്റിൽ അംബേദ്‌കർ അല്ല മറിച്ച് ജവാഹർലാൽ നെഹ്രുവാണ് ഭരണഘടനക്ക് കൂടുതൽ സംഭാവന നൽകിയതെന്ന വാദമാണ് ഉയർത്തുന്നത്.
അതെ സമയം സാം പിത്രോദയുടെ പ്രസ്താവനകൾ ഉദ്ധരിച്ച് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ രംഗത്തെത്തി. അംബേദ്കറിനെതിരെ കോൺഗ്രസിന്റെ വൃത്തികെട്ട മാനസികാവസ്ഥയാണ് ഇത് വ്യക്തമാക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, ചരിത്രത്തിലുടനീളം അംബേദ്കറിനെ കോൺഗ്രസ് ദ്രോഹിച്ചിരുന്ന കാര്യം വസ്തുതകൾ എടുത്തു കാട്ടി വെളിപ്പെടുത്തി
“ബാബാ സാഹിബിനെ അപമാനിക്കാനുള്ള കോൺഗ്രസിൻ്റെ മാനസികാവസ്ഥ വ്യക്തമാണ് . നിങ്ങളെ ചരിത്രത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. 1952 ലെ തിരഞ്ഞെടുപ്പിൽ ബാബാ സാഹിബിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തി തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി. അവർ ) അദ്ദേഹത്തെ അപമാനിച്ചു. 1953-54 തെരഞ്ഞെടുപ്പിലും അവർ അത് തന്നെ ആവർത്തിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാബ സാഹിബിനെ കോൺഗ്രസ് രണ്ട് തവണ തടഞ്ഞു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനാ നിർമ്മാണത്തിൽ അംബേദ്കർ വലിയ പങ്കുവഹിച്ചതായി രാജ്യത്തിനാകെ അറിയാം…” അറിയില്ല എന്ന് നടിക്കുന്നത് കോൺഗ്രസ് മാത്രമാണ് മേഘ്‌വാൾ പറഞ്ഞു.
ബോംബെ യൂണിവേഴ്‌സിറ്റിയിലെ എൽഫിൻസ്റ്റൺ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം, കൊളംബിയ യൂണിവേഴ്‌സിറ്റിയിലും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലും സാമ്പത്തികശാസ്ത്രം പഠിച്ച അംബേദ്കർ, യഥാക്രമം 1927-ലും 1923-ലും ഡോക്ടറേറ്റ് നേടി, 1920-കളിൽ ഈ പറഞ്ഞ പ്രശസ്ത സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ബിരുദം നേടിയ ചുരുക്കം ചില ഇന്ത്യൻ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു അദ്ദേഹം.
രണ്ട് ബിരുദാനന്തര ബിരുദവും ബാർ-അറ്റ്-ലോയും കൂടാതെ, അദ്ദേഹത്തിന് നാല് ഡോക്ടറൽ ബിരുദങ്ങളും കൂടാതെ നിരവധി യൂറോപ്യൻ ഭാഷകളും (സംസ്കൃതം ഉൾപ്പെടെയുള്ള കുറച്ച് ഇന്ത്യൻ ഭാഷകളും) അറിയാമായിരുന്നു. ശ്രീ ബുദ്ധന്റെ ഭാഷയായ പാലിയിൽ ഒരു നിഘണ്ടുവും രചിച്ച അദ്ദേഹം ദക്ഷിണേഷ്യയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച് ഡി ബിരുദം നേടിയ ആദ്യ വ്യക്തിയാണ്.
ഇനി നെഹ്രുവിന്റെ കാര്യം എടുക്കുകയാണെങ്കിൽ, അന്നത്തെ ഭാരതത്തിലെ ഏറ്റവും വലിയ സമ്പന്നന്മാരിൽ ഒരാളും ഉന്നതനായ കോൺഗ്രസ് നേതാവും ആയ മോത്തിലാൽ നെഹ്രുവിന്റെ മകനായി ജനിച്ച ജവാഹർലാൽ സ്വകാര്യ അദ്ധ്യാപകരുടെ കീഴിൽ തന്റെ വീട്ടിൽ വച്ചാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പതിനഞ്ചാമത്തെ വയസ്സിൽ, അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി, ഹാരോയിൽ രണ്ടുവർഷത്തിനുശേഷം, കേംബ്രിഡ്ജ് സർവകലാശാലയിൽ ചേർന്നു, അവിടെ വച്ചാണ് അദ്ദേഹം പ്രകൃതിശാസ്ത്രത്തിൽ തന്റെ ബിരുദം എടുത്തത്. 1912-ൽ ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം നേരിട്ട് തന്റെ പിതാവിന്റെ മേൽനോട്ടത്തിൽ രാഷ്ട്രീയത്തിൽ മുഴുകി
അതെ സമയം ഒരു ദളിത് സമുദായത്തിൽ ജനിച്ച അംബേദ്‌കർ അന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വിദ്യാഭ്യാസമുള്ള വ്യക്തിയായിട്ടും അനവധി അവഹേളനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു.
അന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു വ്യക്തിയെയും നെഹ്രുവിനെയും താരതമ്യപ്പെടുത്തുന്നത് തന്നെ കൊടിയ പാപമാണ്.
ഇത് കൂടാതെ സ്വതന്ത്ര ലബ്ദിക്ക് ശേഷം നെഹ്‌റുവിന് അംബേദ്കറോടുള്ള പക പ്രശസ്തമാണ്. 1950 കളിലെ ആദ്യ ഇലക്ഷനുകളിലും പിന്നീടുള്ള ബൈ ഇലക്ഷനിലും കോൺഗ്രസ് പാർട്ടിയാണ് തങ്ങളുടെ ആദ്യ നിയമ മന്ത്രിയും ഭരണഘടനാ ശില്പിയും ആയ അംബേദ്കറിനെ പരാജയപ്പെടുത്തിയത് എന്ന് അറിയുമ്പോഴാണ് എന്തായിരുന്നു കോൺഗ്രസ് എന്നും അവർക്ക് ആരായിരുന്നു അംബേദ്‌കർ എന്നും നമുക്ക് മനസിലാവുക. അങ്ങനെയുള്ള കോൺഗ്രസ് ഇന്ന് അംബേദ്കറിനെ തള്ളിപ്പറയുന്നതിൽ നമുക്ക് ഒരു അത്ഭുതവും കാണാനാകില്ല, മറിച്ച് ചില സമയങ്ങളിലെങ്കിലും രാഹുൽ ഗാന്ധിയെ പോലുള്ളവർ അംബേദ്കറിനെ ഏറ്റെടുക്കുന്നത് കാണുമ്പോഴാണ് അത് എത്ര മാത്രം അശ്ലീലം ആണെന്ന് നമുക്ക് മനസിലാകുന്നത്
Discussion about this post