തൃശ്ശൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ആനകളിൽ നിന്നും ഒരാൾ കൂടി വിടവാങ്ങി. ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട കൊമ്പൻ കണ്ണൻ ആണ് ശനിയാഴ്ച വൈകിട്ട് ചരിഞ്ഞത്. ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ആനയോട്ട മത്സരത്തിൽ 9 തവണ ജേതാവായി ഗുരുവായൂരപ്പന്റെ തിടമ്പ് ശിരസ്സിലേറ്റാൻ ഭാഗ്യം ലഭിച്ച കൊമ്പനാനയായിരുന്നു കണ്ണൻ.
ഏകദേശം 80 വയസ്സോളം ആയിരുന്നു ഗുരുവായൂർ കണ്ണന് പ്രായമുണ്ടായിരുന്നത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ആനയുടെ സംസ്കാരം നാളെ നടത്തുമെന്ന് ഗുരുവായൂർ ദേവസ്വം അധികൃതർ അറിയിച്ചു. കണ്ണൻ കൂടി വിടവാങ്ങുന്നതോടെ ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ എണ്ണം 39 ആയി.








