ഡല്‍ഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തീരദേശ പരിപാലന നിയമം വ്യാപകമായി ലംഘിക്കുവാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കൂട്ടുനില്‍ക്കുകയാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം.
ആലപ്പുഴയില്‍ വേമ്പനാട് കായല്കൈയേറി നിര്‍മിച്ച കോപ്പിക്കോ ഗ്രൂപ്പിന്റെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട കേസിലെ എതിര് സത്യവാങ്മൂലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കോസ്റ്റല്‍ റെഗുലേഷന് സോണിന്റെ(സിആര്‍ ഇസഡ്)പരിധിയില്‍പ്പെട്ട പ്രദേശങ്ങളില്‍ പഞ്ചായത്തിന്റെ അനുമതിയോടെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചുമാറ്റണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
നെടിയംത്തുരുത്ത് ദ്വീപില്‍ അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചു നീക്കണം. നെടിയംതുരുത്ത് ദ്വീപിനു പുറമേ വെറ്റിലത്തുരുത്തില് അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ടുകളും പൊളിച്ചുനീക്കണമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
Discussion about this post