ലക്‌നൗ: ജ്ഞാൻവാപി ക്ഷേത്രം തകർത്ത് മസ്ജിദ് നിർമ്മിച്ചതാണെന്ന് തെളിഞ്ഞിട്ടും സത്യം അംഗീകരിക്കാനാവാതെ മുസ്ലീം പക്ഷം. എഎസ്‌ഐ സർവ്വേ റിപ്പോർട്ട് അന്തിമവിധിയല്ലെന്നാണ് മുസ്ലീം പക്ഷത്തിന്റെ വാദം.
വാരാണസിയിലെ ജ്ഞാൻവാപി മസ്ജിദ് മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് വിട്ടു നൽകണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. വാരണാസിയിലെ ക്ഷേത്രം തകർത്താണ് മസ്ജിദ് പണിതതെന്ന് എഎസ്‌ഐ സ്ഥിരീകരിച്ചെന്നും മസ്ജിദ് ക്ഷേത്രത്തിനായി ഹിന്ദു സമൂഹത്തിന് കൈമാറണമെന്ന് വിഎച്ച്പി പറഞ്ഞു. മനോഹരമായ ക്ഷേത്രം തകർത്തതിന് ശേഷമാണ് മസ്ജിദ് നിർമിച്ചതെന്ന് എഎസ്‌ഐ പുറത്തുവിട്ട തെളിവുകളിൽ നിന്ന് വ്യക്തമാണെന്ന് വിഎച്ച്പി അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വസുഖാനയിൽ പൂജ ആരംഭിക്കാൻ വൈകേണ്ടതില്ലെന്നും കോടതിയുടെ അനുമതിയോടെ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാദേവന്റെ ഭൂമി മുസ്ലീങ്ങൾ മാന്യമായി വിട്ടുനൽകണം. പകരം മറ്റൊരു സ്ഥലത്ത് മസ്ജിദ് നിർമ്മിക്കാനാവശ്യമായ ഭൂമി കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും ഭാരതത്തിലെ രണ്ട് പ്രമുഖ സമുദായങ്ങൾക്കിടയിൽ സൗഹാർദ്ദപരമായ ബന്ധം സൃഷ്ടിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും ഈ നീതിപൂർവകമായ നടപടിയെന്ന് വിഎച്ച്പി വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post