ന്യൂഡൽഹി: വെനസ്വലേയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി ഫെബ്രുവരിയിൽ പുനരാരംഭിക്കും. മൂന്ന് വർഷത്തിന് ശേഷമാണ് വില കുറഞ്ഞ വെനസ്വേലൻ ക്രൂഡ് ഓയിൽ വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നത്. ലാഭകരമായ വെനസ്വേലൻ ക്രൂഡിലേക്ക് മാറാനുള്ള താൽപര്യം ഇന്ത്യൻ കമ്പനികൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വെനസ്വേലയ്ക്ക് എതിരായി ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ അമേരിക്ക ഇളവ് നൽകിയതിനെ തുടർന്നാണ് ഇന്ത്യയുടെ നീക്കം.
2016ൽ ഇന്ത്യ ഒരു ദിവസം 419,000 ബാരൽ വെനസ്വേലൻ എണ്ണ വാങ്ങിയിരുന്നു. റെക്കോർഡ് ഇറക്കുമതിയായിരുന്നു ഇത്. 2020ൽ പ്രതിദിനം 167,000 ബാരൽ ആയി ഇത് കുറഞ്ഞു, 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കിൽ റഷ്യൻ എണ്ണ ലഭിക്കുന്നുണ്ട്. ഇതിനു പുറമേ വെനസ്വേലയിലെ എണ്ണ കൂടി എത്തിയാൽ ഇന്ത്യക്ക് അത് അനുകൂലമാകും.വെനസ്വേലൻ ക്രൂഡ് ബാരലിന് ഏകദേശം 8-10 ഡോളർ വരെ കിഴിവോടെ വാങ്ങാം എന്നതാണ് ശ്രദ്ധേയം
ഇന്ത്യയുടെ പുതിയ റിഫൈനറികൾ, വിലകുറഞ്ഞ വെനിസ്വേലൻ ക്രൂഡ് സംസ്‌ക്കരിക്കുന്നതിനായി ക്രമീകരിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ ഇറക്കുമതികൾ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. ചെലവ് കുറഞ്ഞ ക്രൂഡ് ഓയിൽ രാജ്യത്ത് എത്തുന്നത് ഇന്ധന വില കുറയ്ക്കാനും സഹായകരമാകും.
Discussion about this post