തൃശൂർ: ദേശീയ അദ്ധ്യാപക പരിഷത്തിന്റെ (എൻടിയു) 45-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇതര അദ്ധ്യാപക സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ സെമിനാർ ഇന്ന് നടക്കും. വൈകുന്നേരം 5 മണിക്ക് തൃശ്ശൂർ ഹോട്ടൽ എലൈറ്റ് ഇൻറർനാഷണലിൽ വച്ചാണ് സെമിനാർ നടക്കുക.
എൻടിയു സംസ്ഥാന പ്രസിഡന്റ് പി.എസ് ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് ദേശീയ സഹ സംഘടനാ സെക്രട്ടറി ശ്രീ വിനോദ് കരുവാരക്കുണ്ട് സെമിനാറിന്റെ ഉദ്ഘാടനം നിർവഹിക്കും.
എൻ.സി.ഇ.ആർ.ടി. അംഗം ജോബി ബാലകൃഷ്ണൻ മോഡറേറ്ററാകും .കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിദ റഹ്മാൻ, കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് അബ്ദുള്ള കെ.എം, എകെഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. എൻടിയു സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ സ്വാഗതവും സംസ്ഥാന സമ്മേളനം സ്വാഗതസംഘം ജനറൽ കൺവീനർ കെ. കെ. ഗിരീഷ് കുമാർ നന്ദിയും പറയും.
ഫെബ്രുവരി 8,9,10 തീയതികളിലാണ് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ (എൻടിയു) 45-ാം സംസ്ഥാന സമ്മേളനം നടക്കുക.
Discussion about this post