Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മാസപ്പടി; വീണയെയും മുഖ്യമന്ത്രിയെയും രക്ഷിക്കാൻ കെഎസ്‌ഐഡിസി വക്കീലിന് മുടക്കുന്നത് 25 ലക്ഷം; ജനങ്ങളുടെ പണമാണെന്ന് മറക്കരുതെന്ന് കെ സുരേന്ദ്രൻ

by Brave India Desk
Jan 29, 2024, 05:28 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ: മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്‌സലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ കേസ് നടത്താൻ കെഎസ്‌ഐഡിസി 25 ലക്ഷം രൂപ മുടക്കിയാണ് വക്കീലിനെ വെച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വീണ വിജയനും സിഎംആർഎല്ലും തമ്മിലുളള ഇടപാടിൽ കെഎസ്‌ഐഡിസി എന്താണ് മറച്ചുവെയ്ക്കുന്നത്. പിണറായിയുടെയോ മകളുടെയോ സ്ഥാപനമല്ല കെഎസ്‌ഐഡിസിയെന്നും ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പൊതുമേഖലാ സംരംഭമാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

പാവപ്പെട്ടവന് ശമ്പളം കൊടുക്കാൻ കാശില്ല, പെൻഷൻ കൊടുക്കാനും കാശില്ല. എന്നാൽ അവരുടെ നികുതി പണം കൊണ്ട് നടത്തുന്ന സ്ഥാപനം മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിക്ക് കൂട്ടുനിൽക്കുകയാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. വീണയ്ക്ക് മാസപ്പടി നൽകിയെന്ന് വെളിപ്പെടുത്തിയ സിഎംആർഎൽ കമ്പനിയും കെഎസ്‌ഐഡിസിയുമായുളള ബന്ധവും ഇടപാടുമാണ് കോടതി ചോദിച്ചത്. ഇതിന് മറുപടി നൽകാനാണ് 25 ലക്ഷം രൂപ മുടക്കി അഭിഭാഷകനെ നിയോഗിച്ചത്. മുഖ്യമന്ത്രിയും മകളും നടത്തിയത് വഴിവിട്ട ഇടപാടാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Stories you may like

കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ശരിയെങ്കിൽ വി.ഡി. സതീശൻ രാജിവെച്ച് പുറത്തുപോകണം: ബിജെപി!

ഡബിൾ പ്രഹരത്തിൽ സി.പി.എം; പിണറായിക്കും റിയാസിനും വീണയ്ക്കും ഇനി ഇരുട്ടടി, ഒരുമിച്ച് ഇ.ഡിയും വിജിലൻസും!

കെഎസ്‌ഐഡിസി ഇപ്പോൾ കാണിക്കുന്ന വെപ്രാളം മുഖ്യമന്ത്രിയെയും മകളെയും രക്ഷിക്കാനാണ്. അത് കണ്ടാലറിയാം. ഒരു കോടി 72 ലക്ഷം രൂപയുടെ ഇടപാടിനെക്കുറിച്ച് മാത്രമല്ല റിപ്പോർട്ടിൽ പറയുന്നത്. വ്യവസായം നടത്താൻ ബുദ്ധിമുട്ടുണ്ടാക്കുന്ന രാഷ്ട്രീയക്കാർക്കും പോലീസുകാർക്കും മാദ്ധ്യമങ്ങൾക്കും 96 കോടി രൂപ മാസപ്പടി കൊടുത്തിട്ടുണ്ടെന്നാണ് പറയുന്നതെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കേസ് നിസ്സാരമല്ല, അന്വേഷണം പൂർത്തിയാകുമ്പോൾ കേരളത്തിലെ ഇടത് വലത് നേതാക്കളുടെ ഇതുവരെ കാണാത്ത മുഖം പുറത്തുവരും. മാസപ്പടി വാങ്ങിയ മാദ്ധ്യമപ്രവർത്തകർ ഒരു ദിവസം വാർത്ത കൊടുക്കുകയും പിറ്റേന്ന് മുക്കുകയുമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദം പാർട്ടി സംസ്ഥാന നേതൃത്വം എന്തിന് മൂടിവെയ്ക്കാൻ ശ്രമിക്കുന്നുവെന്നും കെ സുരേന്ദ്രൻ ചോദിച്ചു. പാർട്ടി നേതാക്കൾ മാത്രമല്ല ബന്ധുക്കളും നടത്തുന്ന ഇടപാടുകളും ഓഡിറ്റിന് വിധേയമാക്കണമെന്ന് പാലക്കാട് പ്ലീനം തീരുമാനിച്ചിരുന്നു. എന്നാൽ കോടിയേരിയുടെയും ഇപിയുടെയും മക്കൾക്ക് പ്രശ്‌നം വന്നാൽ ഒരു നീതി പിണറായിയുടെ മകൾക്ക് വേറൊരു നീതി എന്ന നിലയാണ് സിപിഎമ്മിൽ ഇപ്പോൾ. മുഖ്യമന്ത്രിയുടെ മക്കൾ നടത്തുന്ന ഇടപാടുകൾ പാർട്ടി പരിശോധനയ്ക്ക് വിധേയമാക്കണ്ടേയെന്നും കെ സുരേന്ദ്രൻ ചോദിച്ചു. പിണറായിയുടെ അടിമക്കണ്ണായി പാർട്ടി സെക്രട്ടറി മാറിയിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി.

Tags: കെഎസ്ഐഡിസിവീണ വിജയൻസിഎംആർഎൽമാസപ്പടി വിവാദംPinarayi Vijayank.surendran
Share1
Tweet
Send
Share

Latest stories from this section

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

Latest News

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ശരിയെങ്കിൽ വി.ഡി. സതീശൻ രാജിവെച്ച് പുറത്തുപോകണം: ബിജെപി!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ഡബിൾ പ്രഹരത്തിൽ സി.പി.എം; പിണറായിക്കും റിയാസിനും വീണയ്ക്കും ഇനി ഇരുട്ടടി, ഒരുമിച്ച് ഇ.ഡിയും വിജിലൻസും!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

താമരപ്പൂവിൽ തലസ്ഥാനം;കോർപ്പറേഷൻ പിടിച്ച് എൻഡിഎ

12 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 10 സീറ്റും നേടി ബിജെപി ; പൂജ്യം സീറ്റുമായി തകർന്നടിഞ്ഞ് കോൺഗ്രസ്

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies