പത്തനംതിട്ട : കുടുംബത്തിനെ തുടർന്ന് യുവാവ് ഭാര്യയുടെ വീട്ടുമുറ്റത്തെത്തി തീ കൊളുത്തി മരിച്ചു. തൃക്കൊടിത്താനം സ്വദേശിയായ ഹാഷിം ആണ് മരണപ്പെട്ടത്. പത്തനംതിട്ട വലഞ്ചുഴിയിൽ ഉള്ള ഭാര്യ വീട്ടിലെത്തിയാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
ഹാഷിമും ഭാര്യയും തമ്മിൽ നേരത്തെ തന്നെ വഴക്കുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. നിരന്തരം പ്രശ്നങ്ങൾ ഉണ്ടായതോടെ ഭാര്യ ഇയാൾക്കെതിരെ വിവാഹമോചനത്തിന് കേസ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ കഴിഞ്ഞ ദിവസം വീണ്ടും ഭാര്യവീട്ടിൽ എത്തിയിരുന്നത്.
രാത്രിയിൽ ഭാര്യ വീട്ടിൽ എത്തിയ ഇയാൾ വീണ്ടും ഭാര്യയുമായി വഴക്കിട്ടു. തുടർന്ന് ഇയാൾ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാൾ മരണപ്പെട്ടു. 39 വയസ്സായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post