ദിസ്പൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വടക്കുകിഴക്കൻ സംസ്ഥാനമായ അസാമിൽ കടന്ന് ദിവസങ്ങൾക്ക് ശേഷം ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്ന് നിരവധി പ്രമുഖ കോൺഗ്രസ് നേതാക്കൾ.
മുൻ മന്ത്രി ബിസ്മിത ഗൊഗോയ്, ഇന്ത്യൻ യൂത്ത് കോൺഗ്രസ് അസം യൂണിറ്റ് മുൻ പ്രസിഡൻ്റ് അംഗിത ദത്ത, നിയമസഭാ മുൻ ഡെപ്യൂട്ടി സ്പീക്കർ ദിലീപ് പോൾ എന്നിവർ ജനുവരി 28 നാണ് ഗുവാഹത്തിയിലെ പാർട്ടി ആസ്ഥാനത്ത് വച്ച് ബിജെപി അംഗത്വമെടുത്തത്. ഓൾ അസം സ്റ്റുഡൻ്റ്‌സ് യൂണിയൻ (എഎഎസ്‌യു) മുൻ പ്രസിഡൻ്റും വൈസ് പ്രസിഡൻ്റുമായ ദീപങ്ക കുമാർ നാഥ്, പ്രകാശ് ദാസ് എന്നിവരും ബിജെപിയിൽ ചേർന്ന പ്രമുഖരിൽ പെടുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി പ്രവർത്തകരുടെ മനോവീര്യം ഉയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കഴിഞ്ഞ് ദിവസങ്ങൾക്കകം പ്രമുഖ നേതാക്കൾ കോൺഗ്രസ് പാർട്ടി വിട്ടതിനാൽ , രാഹുൽ ഗാന്ധിയുടെ യാത്രയുടെ പ്രസക്തി തന്നെ ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതിൽ ഏറ്റവും ശ്രദ്ദേയമായത്, നാഷണൽ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിനെ തുടർന്ന് കോൺഗ്രസ് തങ്ങളുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ അങ്കിത ദത്തയുടെ ബി ജെ പി യിൽ ചേരലാണ്. നാഷണൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബി വി ശ്രീനിവാസിനെതിരെ പരാതി കൊടുക്കുവാൻ രാഹുൽ ഗാന്ധി അസാമിൽ വരുന്നത് വരെ കാത്ത് നിന്നതിനു ശേഷം ഫലം ഇല്ലാതായതിനെ തുടർന്നാണ് അങ്കിത ദത്ത ബി ജെ പി യിൽ ചേരാൻ തീരുമാനിച്ചത്.
എന്തായാലും ആസാം കോൺഗ്രസിലെ ഈ കൊഴിഞ്ഞു പോക്ക്, പെട്ടെന്നുണ്ടായതല്ലെന്നും ഏറെ നാളായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ ഇപ്പോൾ പുറത്തു കാണിക്കാൻ തുടങ്ങിയത് ആണ് എന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്
Discussion about this post