അന്താരാഷ്ട്ര ക്രിക്കറ്റിൽ 10 വർഷം പൂർത്തിയാക്കി ഇന്ത്യൻ പേസ് ഇതിഹാസം ജസ്‌പ്രീത് ബുംറ. ഈ പത്തു വർഷത്തിനിടയിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയ ബുംറ, ഇന്ന് ലോകം കണ്ട ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്.
2016-ൽ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച ബുംറ, ചുരുങ്ങിയ കാലം കൊണ്ട് മൂന്ന് ഫോർമാറ്റുകളിലും ഒന്നാം നമ്പർ റാങ്കിംഗിൽ എത്തുന്ന ആദ്യ ബൗളറായി മാറി. 2024-ലെ ഐസിസി മെൻസ് ക്രിക്കറ്റർ ഓഫ് ദി ഇയർ (Sir Garfield Sobers Trophy), ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ എന്നീ ബഹുമതികൾ ബുംറ സ്വന്തമാക്കി.
2024 ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ബുംറ, 15 വിക്കറ്റുകളോടെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ ആയി തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ ടെസ്റ്റ് പരമ്പരകളിൽ ‘പ്ലെയർ ഓഫ് ദി സീരീസ്’ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് ബുംറയ്ക്ക് സ്വന്തമാണ്.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകൾ എറിഞ്ഞ് 200 വിക്കറ്റുകൾ തികയ്ക്കുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ എന്ന റെക്കോർഡ് ബുംറയ്ക്കാണ്. കപിൽ ദേവ്, ജവഗൽ ശ്രീനാഥ് തുടങ്ങിയ ഇതിഹാസങ്ങളെയാണ് അദ്ദേഹം മറികടന്നത്. ബൗളിംഗിൽ മാത്രമല്ല, ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡും ബുംറയുടെ പേരിലാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിൽ 35 റൺസാണ് ബുംറ അടിച്ചെടുത്തത്.













Discussion about this post