പട്ന: ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കാറിന്റെ ചില്ല് തകർന്നു. രാഹുലിന്റെ കാറിന് നേരെ ആക്രമണമുണ്ടായാണ് കാറ് തകർന്നതെന്ന് കോൺഗ്രസ് അവകാശപ്പെട്ടു.
പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിലെ കതിഹാറിലെ ഡിഎസ് കോളേജിന് സമീപമാണ് സംഭവം നടന്നത്. കാർ ജനക്കൂട്ടം വളഞ്ഞതോടെ പിൻവശത്തെ ഗ്ലാസ് തകരുകയായിരുന്നു. ഈസമയം ബസിലായിരുന്നു രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്നത്. അതേസമയം കാറിന്റെ ചില്ല് തകർന്നതിന് കാരണം ഏതെങ്കിലും തരത്തിലുള്ള ആക്രമണമാണോയെന്ന് പോലീസ് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post