ഡെറാഡൂൺ: സംസ്ഥാനത്തെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയെ വരവേൽക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ്. ചീഫ് സെക്രട്ടറിയായുള്ള ഐഎഎസ് ഓഫീസർ രാധാ റാതുരിയുടെ നിയമനത്തിന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അംഗീകാരം നൽകി. ഇത് സംബന്ധിച്ച് നേരത്തെ മുഖ്യമന്ത്രി ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിയമനത്തിന് അംഗീകാരം നൽകിയിരിക്കുന്നത്.
1988 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് രാധാ റാതുരി. ഇതിന് മുൻപ് സംസ്ഥാനത്തിന്റെ അഡീഷ്ണൽ ചീഫ് സെക്രട്ടറിയായിരുന്നു റാതുരി. ഉത്തരാഖണ്ഡിൽ ഉയർന്ന അഡ്മിനിസ്‌ട്രേറ്റീവ് സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ് രാധാ റാതുരി.
Discussion about this post