റായ്പൂര്‍:ഛത്തീസ്ഗഡില്‍ കമ്യൂണിസ്റ്റ് ഭീകരരുമായിയുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് . വെടിവെയ്പ്പില്‍ മൂന്ന് സൈനികര്‍ക്ക് ജീവന് നഷ്ടപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റ സൈനികരെ റായ്പൂരിലെ ബാലാജി ആശുപത്രിയില്‍ അദ്ദേഹം കൂടികാഴ്ച്ച നടത്തിയിരുന്നു .അവരുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് അറിയിക്കുകയും ചെയ്തു. കൂടാതെ നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡില്‍ ബിജെപി സര്‍ക്കാര്‍ രൂപികരിച്ചതു മുതല്‍ കമ്യൂണിസ്റ്റ് ഭീകരര്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ പോരാട്ടം തുടരുകയാണ്. ഈ പോരാട്ടം ശക്തിപ്പെടുകയും ,അതിനുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുക്മാം, ബീജാപൂര്‍ അതിര്‍ത്തിയിലാണ് ഇന്നലെ ഏറ്റുമുട്ടല്‍ ഉണ്ടായത്. കമ്യൂണിസ്റ്റ് ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സുക്മ ജില്ലയില്‍ സുരക്ഷാ ക്യാമ്പ് സ്ഥാപിച്ചിരുന്നു. ക്യാമ്പ് സജ്ജീകരിച്ച ശേഷം സൈന്യം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ കമ്യൂണിസ്റ്റ് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.സുരക്ഷ സേന തിരിച്ചടിച്ചതോടെ കമ്യൂണിസ്റ്റ് ഭീകരര്‍ വനത്തില്‍ മറയുകയും ചെയ്തു. വെടിവെപ്പില്‍ മരിച്ച കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങള്‍ ഭീകരര്‍ കൊണ്ടു പോകുന്ന തരത്തിലുള്ള വീഡിയോയും പുറത്തു വന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.
Discussion about this post