എറണാകുളം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ ബാബുവിന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2007- 2016 വരെയുള്ള കാലഘട്ടത്തിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
നേരത്തെ വിജിലൻസും എംഎൽഎ കെ ബാബുവിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് എടുത്തിരുന്നു. 25.82 ലക്ഷം രൂപയുടെ അധികസ്വത്ത് കെ ബാബുവിന് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും എംഎൽഎക്കെതിരെ നടപടിയെടുത്തത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഇഡി കെ ബാബുവിനെ ചോദ്യം ചെയ്തിരുന്നു.
Discussion about this post