ന്യൂഡൽഹി: ഹിന്ദു സേന തലവൻ വിഷ്ണു ഗുപ്തയ്‌ക്കെതിരെ ഒരു ഭീഷണി കത്ത്. കൃഷ്ണ ജന്മഭൂമി കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുന്നതാണ് കത്ത്.
ബാബറി ശഹീദായി; ഇനിയൊരു പള്ളിയും ശഹീദാകാൻ ഞങ്ങൾ അനുവദിക്കില്ല എന്നാണ് കത്തിൽ പറയുന്നത്. വിഷ്ണു, മഥുര ഈദ്ഗാഹ് മസ്ജിദ് കേസ് നിർത്തിക്കോ; അല്ലാത്തപക്ഷം നിങ്ങൾ കൊല്ലപ്പെടും. നിങ്ങൾ ഒരു ബുദ്ധിമാനായ വ്യക്തിയാണ്. മൂന്ന് ബുള്ളറ്റുകൾ ഇതിനകം നിങ്ങളിലേക്ക് എത്തിയതിനാൽ, നാലാമത്തേത് നിങ്ങളുടെ തലയിൽ എത്താൻ സമയമെടുക്കില്ല. അള്ളാഹു അക്ബർ.’ എന്നാണ് കത്തിലെ ഉള്ളടക്കം.
സംഭവത്തിൽ സംഘടന പോലീസിൽ കേസ് കൊടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 506, ആയുധ നിയമത്തിലെ സെക്ഷൻ 25 എന്നിവ പ്രകാരം ഈസ്റ്റ് ഡൽഹി ജില്ലയിലെ മധു വിഹാർ പോലീസ് സ്റ്റേഷൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.












